പരീക്കുട്ടിയെ അനശ്വരനാക്കിയ മലയാള സിനിമയുടെ സ്വന്തം മധുവിന് വ്യാഴാഴ്ച 88-ാം പിറന്നാൾ

തിരുവനന്തപുരം: (www.kvartha.com 23.09.2021) മലയാള സിനിമയ്‌ക്കൊപ്പം നടന്ന നടൻ മധു പിറന്നാൾ നിറവിൽ. ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ പരമേശ്വരൻ പിള്ള - കമലമ്മ ദമ്പതികളുടെ മകനായി 1933 സെപ്റ്റംബർ 23-ന് ആണ് മധു ജനിച്ചത്. പിറന്നാൾ ആഘോഷിക്കുന്നതിൽ ഇദ്ദേഹം താത്പര്യം കാട്ടാറില്ലെങ്കിലും മലയാള സിനിമാ ആസ്വാദകർക്ക് ഇത് ആഘോഷ ദിനമാണ്.

   
News, Kerala, Film, Actor, Cinema, Award, Birthday, Birthday Celebration, Mollywood, Actor Madhu's 88th birthday.


കന്നിയിലെ വിശാഖമാണ് ജന്മനക്ഷത്രം. ആ ദിവസം വീട്ടിൽ ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന സദ്യയും ക്ഷേത്രങ്ങളിൽ വഴിപാടും നടത്താറുണ്ടെന്ന് മകൾ ഉമ പറഞ്ഞു.

ആർ മാധവൻനായരാണ് സിനിമയിലെത്തിയപ്പോൾ മധുവായത്. 1959-ൽ നിണമണിഞ്ഞ കാൽപ്പാടുകളിലൂടെ ചലച്ചിത്രരംഗത്തേക്ക്‌ കടന്നു. തുടർന്ന് അഞ്ഞൂറിലേറെ കഥാപാത്രങ്ങൾ. നടനുപുറമേ നിർമാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായി അദ്ദേഹം തിളങ്ങി.

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്‌. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ്‌ നടന്നു കയറിയത്‌. മന്നാഡേ ആലപിച്ച 'മാനസമൈനേ വരൂ....' എ ഗാനം മധുവാണ്‌ പാടിയതെന്നുവരെ ജനം വിശ്വസിച്ചു.

കാലം മാറുന്നതിനൊപ്പം ചെയ്യുന്ന വേഷങ്ങളും മാറാൻ അദ്ദേഹത്തിനു മടിയില്ലായിരുന്നു. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. അതുകൊണ്ടുതന്നെ മധു എന്ന നായകനെ മനസിൽ കുടിയിരുത്തിയ ആരാധകർ കുടുംബനാഥനും മുത്തച്ഛനുമൊക്കെയായി അദ്ദേഹം എത്തിയപ്പോൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

Keywords: News, Kerala, Film, Actor, Cinema, Award, Birthday, Birthday Celebration, Mollywood, Actor Madhu's 88th birthday.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?