കാര്യം കഴിഞ്ഞപ്പോള്‍ കയ്യൊഴിഞ്ഞ് മക്കളുടെ ക്രൂരത; സ്വത്തുക്കള്‍ എഴുതി വാങ്ങി ഭക്ഷണം പോലും നല്‍കാതെ 6മാസത്തോളം വയോധികനായ പിതാവിനെ മുറിയില്‍ പൂട്ടയിട്ടതായി പരാതി
പാലക്കാട്: (www.kvartha.com 19.09.2021) കാര്യം കഴിഞ്ഞപ്പോള്‍ കയ്യൊഴിഞ്ഞ് മക്കളുടെ ക്രൂരത. മണ്ണാര്‍ക്കാട് വൃദ്ധനായ പിതാവിനെ മക്കള്‍ 6 മാസത്തോളം വീട്ടിലെ മുറിക്കുള്ളില്‍ പൂട്ടിയിട്ടതായി പരാതി. സ്വത്ത് എഴുതി വാങ്ങിയതിന് ശേഷമാണ് വയോധികനെ മുറിയില്‍ പൂട്ടിയിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ആരോഗ്യ വകുപ്പും, പൊലീസും സ്ഥലത്തെത്തി വയോധികനെ മോചിപ്പിച്ചു.
മണ്ണാര്‍ക്കാട് പടിഞ്ഞാറെ തറയില്‍ പൊന്നു ചെട്ടിയാരോടാണ് മക്കള്‍ അനീതി കാണിച്ചത്. കിടപ്പിലായ പിതാവിന് ഭക്ഷണം പോലും കൃത്യമായി നല്‍കിയിരുന്നില്ലെന്നും അയല്‍വാസികള്‍ ആരോപിച്ചു. കിടപ്പിലായ പിതാവിന് ഒരു നേരം മാത്രമാണ് മക്കള്‍ ഭക്ഷണം നല്‍കിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍ കുമാറും പറഞ്ഞു.
പൊന്നു ചെട്ടിയാരുടെ ഭാര്യ 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. അതിനുശേഷമാണ് മക്കളായ ഗണേശനും, തങ്കമ്മയും 6 മാസത്തോളം പിതാവിനെ വീട്ടില്‍ പൂട്ടിയിട്ട് ഭക്ഷണം പോലും കൃത്യമായി നല്‍കാതെ പീഡിപ്പിച്ചതെന്ന് അയല്‍വാസികള്‍ പരാതി പറയുന്നത്.
മക്കളുടെ ക്രൂരത നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പും പൊലീസും, നഗരസഭ അധികൃതരും ചേര്‍ന്ന് വയോധികനെ മോചിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മക്കള്‍ക്ക് നിര്‍ദേശം നല്‍കി.
Powered by Info News For You

Comments
Post a Comment