ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ തിരുവാഭരണം കാണാതായ സംഭവം; 6 ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോടീസ് നല്‍കി ദേവസ്വം ബോര്‍ഡ്

കോട്ടയം: (www.kvartha.com 11.09.2021) ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തിരുവാഭരണം കാണാതായ സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോടീസ് നല്‍കി ദേവസ്വം ബോര്‍ഡ്. സ്വര്‍ണ രുദ്രാക്ഷമാല നഷ്ടപ്പെട്ട വിവരം ഉന്നതാധികാരികളില്‍ നിന്ന് മറച്ചുവെച്ചതായി അന്വേഷണത്തില്‍  കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

കമീഷണര്‍ എസ് അജിത് കുമാര്‍, വൈക്കം ദേവസ്വം ഡെപ്യൂടി കമീഷണര്‍, ഏറ്റുമാനൂര്‍ ദേവസ്വം അസിസ്റ്റന്റ് കമീഷണര്‍, ഏറ്റുമാനൂര്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മുന്‍ അസിസ്റ്റന്റ് കമീഷണര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ക്കാണ് നോടീസ് അയച്ചത്. ഈ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിശദീകരണം ലഭിച്ച ശേഷം വകുപ്പ് തല നടപടിയിലേക്ക് കടക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Kottayam, News, Kerala, Temple, Religion, Missing, Gold, Police, Notice, Devaswom, Thiruvabharanam missing at Ettumanoor temple; Devaswom Board issues show-cause notice to 6 officers

Keywords: Kottayam, News, Kerala, Temple, Religion, Missing, Gold, Police, Notice, Devaswom, Thiruvabharanam missing at Ettumanoor temple; Devaswom Board issues show-cause notice to 6 officers


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?