നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാവിന് 5 വര്‍ഷം കഠിന തടവ്
തൃശൂര്‍: (www.kvartha.com 10.09.2021) നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവിന് അഞ്ച് വര്‍ഷം കഠിന തടവ്. ഛത്തീസ്ഗഢ് സ്വദേശിനി ജയന്തി ലക്ഡയെയാണ് തൃശൂര്‍ ഒന്നാം അഡിഷനല്‍ ജില്ല ജഡ്ജി പി എന്‍ വിനോദ് ശിക്ഷിച്ചത്. 2017 സെപ്റ്റംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.
തൃശൂര്‍ ജില്ലയിലെ ഒരു കോണ്‍വെന്റില്‍ അടുക്കള ജോലിക്കാരിയായിരുന്നു മരിച്ച കുഞ്ഞിന്റെ അമ്മ. പ്രസവിച്ച വിവരം ആരും അറിയാതിരിക്കാന്‍ യുവതി കുഞ്ഞിനെ കുളിമുറിയിലെ ബകെറ്റിലിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 25 സാക്ഷികളെ വിസ്തരിക്കുകയും, ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ ഉള്‍പെടെ 27 രേഖകളും തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.
Keywords: Thrissur, News, Kerala, Crime, Death, Found Dead, Baby, Woman, Incident that newborn baby found dead; Woman sentenced to 5 years imprisonment
Powered by Info News For You

Comments
Post a Comment