കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് 5 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പെടുത്തി ഗോവ

പനാജി: (www.kvartha.com 13.09.2021) കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ച് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പെടുത്തി ഗോവ. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കേരളത്തില്‍നിന്ന് വരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. 

ഞായറാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സംസ്ഥാനത്ത് ഏര്‍പെടുത്തിയ കര്‍ഫ്യൂ സെപ്റ്റംബര്‍ 20 വരെ നീട്ടി. തീരപ്രദേശത്ത് കാസിനോകളുടെ ഉള്‍പെടെ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം നീട്ടി. വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യങ്ങള്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരോ പ്രിന്‍സിപല്‍മാരോ ഏര്‍പെടുത്തണമെന്നും പറയുന്നു. ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട ഓഫിസ് അധികൃതരോ കമ്പനികളോ സ്ഥാപനങ്ങളോ ക്വാറന്റൈന്‍ സൗകര്യം ഏര്‍പെടുത്തണം. 

News, National, Goa, Students, COVID-19, Goa makes quarantine mandatory for visitors from Kerala

അഞ്ചുദിവസത്തെ ക്വാറന്റൈന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ഥികളും ജീവനക്കാരും അല്ലാതെ കേരളത്തില്‍ നിന്നെത്തുന്നവര്‍ ആര്‍ടിപിസിആര്‍ ഹാജരാക്കണമെന്നും അഞ്ചുദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയുകയും വേണമെന്‌നും പറയുന്നു. അതേസമയം അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഗോവയിലെത്തുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്കും ക്വാറന്റൈനില്‍ ഇളവ് ലഭിക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. 

Keywords: News, National, Goa, Students, COVID-19, Goa makes quarantine mandatory for visitors from Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?