'സ്വവര്‍ഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തി വീഡിയോയില്‍ പകര്‍ത്തി പണം കൈക്കലാക്കും'; പ്രായപൂര്‍ത്തിയാകാത്ത 5 പേരടക്കം 7 പേര്‍ പിടിയില്‍

തിരൂര്‍: (www.kasargodvartha.com 29.09.2021) സ്വവര്‍ഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തി വീഡിയോയില്‍ പകര്‍ത്തി പണം തട്ടുന്ന ഏഴംഗ സംഘം പിടിയിലായതായി പൊലീസ്. പ്രതികളില്‍ അഞ്ച് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു. ഹുസൈന്‍ (26), മുഹ് മദ് സാദിഖ് (20) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരെയുമാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

News, Kerala, State, Malappuram, Fraud, Case, Arrest, Top-Headlines, Police, Accused, Social-Media, Seven arrested abuse case at Malappuram


സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഓണ്‍ലൈന്‍ ആപ് വഴിയാണ് പ്രതികള്‍ ആളുകളെ വശത്താക്കുന്നത്. പണവും മറ്റും പറഞ്ഞുറപ്പിച്ച് വിളിച്ചുവരുത്തും. തുടര്‍ന്ന് എല്ലാം രഹസ്യമായി വീഡിയോയില്‍ പകര്‍ത്തും. ഈ വീഡിയോ പൊലീസിനും ബന്ധുക്കള്‍ക്കും കൈമാറുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് രീതി. ഇങ്ങനെ ചെയ്യാതിരിക്കാന്‍ ഇവര്‍ ആവശ്യപ്പെടുന്ന പണം നല്‍കണം.

ഇത്തരത്തില്‍ രണ്ട് പരാതിക്കാരില്‍നിന്നുമായി പ്രതികള്‍ ഒരു ലക്ഷം രൂപയോളം തട്ടിയെടുത്തതായും ഒരാളുടെ ഫോണും കൈക്കലാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു. പൊന്നാനി, തിരൂര്‍ പൂക്കയില്‍ സ്വദേശികളുടെ പരാതിയില്‍ തിരൂര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്.

Keywords: News, Kerala, State, Malappuram, Fraud, Case, Arrest, Top-Headlines, Police, Accused, Social-Media,  Seven arrested abuse case at Malappuram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?