തൃത്താലയില്‍നിന്ന് കാണാതായ 4 കുട്ടികളെ ആനക്കരയില്‍ കണ്ടെത്തി


പാലക്കാട്: (www.kvartha.com 29.09.2021) തൃത്താല കപ്പൂരില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ കുട്ടികളെ കണ്ടെത്തി. ആനക്കരയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പാലക്കാട് കപ്പൂര്‍ പഞ്ചായത്തിലെ പറക്കുളത്ത് നിന്ന് കാണാതായ നാല് ആണ്‍കുട്ടികളെയാണ് കണ്ടെത്തിയത്. 9,12,14 വയസുള്ള കുട്ടികളാണ് ഇവര്‍. 

News, Kerala, State, Palakkad, Children, Missing, Complaint, Children missing from Trithala found in Anakkara


ചൊവ്വാഴ്ച വൈകുന്നേരം കളിക്കാനായി പോയതായിരുന്നു നാല് പേരും. സമയം വൈകിയിട്ടും വീട്ടില്‍ തിരിച്ചു എത്താത്തതിനെ തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. പറക്കുളം വിനോദിന്റെ മകന്‍ നവനീത് എന്ന അച്ചു (12), കോട്ടടിയില്‍ മുസ്തഫയുടെ മക്കളായ ശംനാദ് ( 14 ), ശഹനാദ്  (14), കോട്ട കുറുശ്ശി സിദ്ദീഖിന്റെ മകന്‍ അന്‍വര്‍ സാദീഖ് (9 ) എന്നിവരെയാണ് കണ്ടെത്തിയത്. കാണാതായതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Keywords: News, Kerala, State, Palakkad, Children, Missing, Complaint, Children missing from Trithala  found in Anakkara

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?