4 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാപിതാക്കളെ ചോദ്യം ചെയ്യും
കോട്ടയം: (www.kvatha.com 27.09.2021) കാഞ്ഞിരപ്പള്ളിയില്‍ നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ്. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായതായതോടെയാണ് ചോദ്യം ചെയ്യല്‍. സംഭവത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം 25നാണ് കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ-സൂസന്‍ ദമ്പതികളുടെ മകന്‍ ഇഹാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ വായില്‍ നിന്ന് നുര പുറത്തു വന്ന നിലയില്‍ ആയിരുന്നു. ഈ സമയം കുഞ്ഞും മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കുഞ്ഞിന്റെ മാതാവ് സൂസന്‍ ഓടോറിക്ഷ ഡ്രൈവറായ റിജോയെ ഫോണില്‍ വിളിച്ച് കുഞ്ഞിന് അനക്കമില്ലന്നറിയിച്ചു. സ്വകാര്യ ആശുപതിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ടെത്തിന്റെ പൂര്‍ണരൂപം റിപോര്‍ട് ലഭിച്ചാലുടന്‍ മാതാപിതാക്കളെ ചോദ്യം ചെയ്യും.
Keywords: Kottayam, News, Kerala, Death, Parents, Police, Baby, 4-month-old baby boy found dead at home; Parents will be questioned
Powered by Info News For You

Comments
Post a Comment