നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടിവീണ് അപകടം; ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: (www.kvartha.com 26.09.2021) നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടിവീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി കാര്‍ത്തിക് (22) ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്ലാബ് ആണ് തകര്‍ന്നുവീണത്. 

അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളായ തങ്കരാജ്, കണ്ണസ്വാമി, ജീവ, സലീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് പേര്‍ കോഴിക്കോട് മെഡികല്‍ കോളജിലും, ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്. 

Kozhikode, News, Kerala, Injured, Accident, Death, Slab, Hospital, Slab collapse of building under construction; One died and 4 were injured

Keywords: Kozhikode, News, Kerala, Injured, Accident, Death, Slab, Hospital, Slab collapse of building under construction; One died and 4 were injured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?