വിജിലന്‍സ് ആകാന്‍ അനുയോജ്യരല്ലെന്ന് റിപോര്‍ട്; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു
തിരുവനന്തപുരം: (www.kvartha.com 16.09.2021) വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയ നാല് സിഐമാരെ ജോലിക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപോര്‍ടിനെ തുടര്‍ന്നാണ് തിരിച്ചയത്. നാല് സിഐമാരെയും മടക്കിയ വിവരം വിജിലന്‍സ് ഡയറക്ടര്‍ സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു.
ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി ബിനുകുമാര്‍, പി എം ലിബി, എ സുനില്‍ രാജ് എന്നിവരെയാണ് മടക്കി അയച്ചത്. വിജിലന്‍സിലേക്ക് സ്ഥലം മാറ്റുന്ന ഉദ്യോഗസ്ഥരെ പശ്ചാത്തലം അന്വേഷിച്ച ശേഷമാണ് ജോലിക്ക് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ഈ ഉദ്യോഗസ്ഥരുടെ അന്വേഷണ റിപോര്‍ട് എതിരായതോടെയാണ് തിരിച്ചയച്ചത്.
Keywords: Thiruvananthapuram, News, Kerala, Report, Police, Vigilance, 4 circle inspectors not recruited to vigilance
Powered by Info News For You

Comments
Post a Comment