ജമ്മുകശ്മീരില്‍ മേഘവിസ്ഫോടനം; 4 മരണം, ഒരാളെ കാണാതായി

ശ്രീനഗര്‍: (www.kvartha.com 12.09.2021) ജമ്മുകശ്മീരില്‍ മേഘവിസ്ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. ബാരമുള്ള ജില്ലയിലാണ് അതി തീവ്ര മേഘവിസ്ഫോടനം ഉണ്ടായത്. ഒരാളെ കാണാതായി. അഞ്ചംഗ കുടുംബം രജൗരിയിലെ കല്‍സിയാന്‍ നൗഷേരയിലെ താമസക്കാരായിരുന്നു. കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

അതേസമയം ഡെല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും ഞായറാഴ്ച ഇടിമിന്നലോടെയുള്ള കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യതലസ്ഥാനത്ത് 46 വര്‍ഷത്തിനിടയിലെ റെകോര്‍ഡ് മഴയാണ് ശനിയാഴ്ച പെയ്തത്. സെപ്റ്റംബര്‍ 17, 18 തീയതികളിലും മഴ ശക്തമാകുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും മഴതുടരുകയാണ്. 

Srinagar, News, National, Death, Missing, Rain, Four dead, one missing in cloudburst in J&K's Baramulla

Keywords: Srinagar, News, National, Death, Missing, Rain, Four dead, one missing in cloudburst in J&K's Baramulla


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?