ആശുപത്രിയില്‍ ഇരിക്കുന്ന ഡോക്ടര്‍ക്ക് ആംബുലന്‍സില്‍ ഇരിക്കുന്ന രോഗിയെ മോണിറ്ററില്‍ കാണാനും ചികിത്സ നല്‍കാനും കഴിയും; സഞ്ചരിക്കുന്ന മിനി ബെഡ് ഐസിയു സംസ്ഥാനത്ത് ആദ്യമായി മൂന്നാറില്‍; വില 48 ലക്ഷം
മൂന്നാര്‍: (www.kvartha.com 07.09.2021) ആശുപത്രിയില്‍ ഇരിക്കുന്ന ഡോക്ടര്‍ക്ക് ആംബുലന്‍സില്‍ ഇരിക്കുന്ന രോഗിയെ മോണിറ്ററില്‍ കാണാനും ചികിത്സ നല്‍കാനും കഴിയുന്ന സഞ്ചരിക്കുന്ന മിനി ബെഡ് ഐസിയു സംസ്ഥാനത്ത് ആദ്യമായി മൂന്നാറില്‍ ഓട്ടം തുടങ്ങി. ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലെ എല്ലാ സൗകര്യങ്ങളും ഈ ആംബുലന്‍സില്‍ ഒരുക്കിയിട്ടുണ്ട്.
ടാറ്റാ ജനറല്‍ ആശുപത്രിയാണ് 48 ലക്ഷം രൂപ ചെലവിട്ട് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആംബുലന്‍സില്‍ വിദഗ്ധചികിത്സയ്ക്കു കൊണ്ടുപോകുന്ന അത്യാസന്ന നിലയിലുള്ള രോഗിക്ക് അതില്‍ ഡോക്ടറുടെ സാന്നിധ്യം ഇല്ലാതെ തന്നെ ആശുപത്രിയിലിരുന്ന് ഡോക്ടര്‍ക്കു രോഗിയെക്കണ്ട് വിലയിരുത്തി അപ്പപ്പോള്‍ ചികിത്സ നല്‍കാനുള്ള എല്ലാ സംവിധാനങ്ങളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്.
വെന്റിലേറ്ററും പേസ്‌മേകറും മോണിറ്ററും ഘടിപ്പിച്ചിട്ടുള്ള ഇതിലെ രോഗിയുടെ ആരോഗ്യസ്ഥിതി ആശുപത്രി ഐസിയുവില്‍ എന്ന പോലെ വിലയിരുത്താനും ചികിത്സ നിര്‍ദേശിക്കാനും ആശുപത്രിയില്‍ ഇരിക്കുന്ന ഡോക്ടര്‍ക്കു കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
കണ്ണന്‍ ദേവന്‍ കമ്പനിയിലെ തൊഴിലാളികള്‍കൊപ്പം പൊതുജനങ്ങള്‍ക്കും ഈ മിനി ബെഡ് ഐസിയുവിന്റെ സേവനം വിട്ടുനല്‍കുമെന്ന് ടാറ്റാ ആശുപത്രി ഡയറക്ടര്‍ ഡോ. ഡേവിഡ് ജെ ചെല്ലി പറഞ്ഞു.
Keywords: Top ICU Ambulance Services in Munnar Colony, Idukki, News, Technology, Patient, Doctor, Treatment, Hospital, Kerala, Ambulance.
Powered by Info News For You

Comments
Post a Comment