ഇന്‍ഡോനേഷ്യയിലെ ജയിലില്‍ തീപിടിത്തം; 41 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ജകാര്‍ത: (www.kvartha.com 08.09.2021) ഇന്‍ഡോനേഷ്യയിലെ ബാന്‍ടെനില്‍ ജയിലിലുണ്ടായ തീപ്പിടുത്തത്തില്‍ 41 പേര്‍ മരിച്ചതായി റിപോര്‍ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതേസമയം തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ടാന്‍ഗെറംഗിലെ ജയിലില്‍ സി ബ്ലോകിലാണ് തീപിടിത്തമുണ്ടായത്. 

600 ഓളം പേരെ താമസിപ്പിക്കാന്‍ മാത്രം സൗകര്യമുള്ള ജയിലില്‍ 2000ത്തോളം പേരെയാണ് പാര്‍പിച്ചിരുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടവരെ പാര്‍പിച്ചിരുന്ന ബ്ലോകായിരുന്നു ഇത്. തീപിടിത്തം ഉണ്ടാകുമ്പോള്‍ എത്ര പേരുണ്ടായിരുന്നെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. 

News, World, Fire, Death, Injured, Fire breaks out at jail in Indonesia, died 41

Keywords: News, World, Fire, Death, Injured, Jail, Fire breaks out at jail in Indonesia, died 41


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?