കൈക്കൂലി ആരോപണം; ഇന്‍സ്‌പെക്ടര്‍ ഉള്‍പെടെ 3 പേര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: (www.kvartha.com 08.09.2021) കള്ളനോട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മുന്‍ ഉപ്പുതറ ഇന്‍സ്പെക്ടറും എസ്ഐയും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സസ്പെന്‍ഷന്‍. മുന്‍ ഉപ്പുതറ ഇന്‍സ്പെക്ടര്‍ എസ് എം റിയാസിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. നിലവില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറാണ് ഇദ്ദേഹം. ഇതേ കേസില്‍ മുന്‍ ഉപ്പുതറ എസ്ഐ ചാര്‍ലി തോമസ്, ഉപ്പുതറ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ടോണീസ് തോമസ് എന്നിവരെയും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു.
കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി സമര്‍പിച്ച റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ ഇടുക്കി തങ്കമണി പൊലീസ് സ്റ്റേഷനിലെ എസ് ഐ ആണ് ചാര്‍ലി തോമസ്. ദക്ഷിണ മേഖലാ ഐ ജി ഹര്‍ഷിത അട്ടല്ലൂരിയാണ് എസ്ഐ ചാര്‍ലി തോമസിനെയും സിവില്‍ പൊലീസ് ഓഫീസറായ ടോണീസ് തോമസിനെയും സസ്പെന്റ് ചെയ്തത്. മൂന്നുപേര്‍ക്കെതിരെയും അന്വേഷണം നടത്താനും ശുപാര്‍ശയുണ്ട്.
Keywords: Thiruvananthapuram, News, Kerala, Suspension, Police, Allegation of bribery; Suspension for 3 persons including Inspector
Powered by Info News For You

Comments
Post a Comment