ഇന്‍ഡ്യയില്‍ കോവിഡ് 3-ാം തരംഗത്തിന് സാധ്യതയില്ല; കേരളത്തിലെ രോഗികളുടെ എണ്ണം കൂടി കുറയുന്നതോടെ രാജ്യത്തെ കോവിഡ് സാഹചര്യം കൂടുതല്‍ മെച്ചപ്പെടുമെന്ന് വിദഗ്ധര്‍


ന്യൂഡെല്‍ഹി: (www.kvartha.com 08.09.2021) നിലവിലെ സാഹചര്യത്തില്‍ ഇന്‍ഡ്യയില്‍ കോവിഡ് 3-ാം തരംഗത്തിന് സാധ്യതയില്ലെന്ന് വിദഗ്ധര്‍. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദങ്ങള്‍ വീണ്ടും രാജ്യത്ത് പടര്‍ന്ന് പിടിച്ചാല്‍ മാത്രമേ 3-ാം തരംഗത്തിന് ഇനി  സാധ്യതയുള്ളുവെന്ന് കാണ്‍പൂര്‍ ഐ ഐ ടി പ്രഫസറായ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദത്തെ മാത്രം പേടിച്ചാല്‍ മതിയെന്നാണ് മനീന്ദ്ര അഗര്‍വാളിന്റെ അഭിപ്രായം. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കൂടി കുറയുന്നതോടെ രാജ്യത്തെ കോവിഡ് സാഹചര്യം കൂടുതല്‍ നന്നാവുമെന്ന് അദ്ദേഹം പറഞ്ഞു. 

News, National, India, New Delhi, COVID-19, Kerala, Trending, Health, Health and Fitness, Vaccine, Virus, Technology, Third Covid-19 wave unlikely in India, fingers crossed!


ഇന്‍ഡ്യയിലെ അതിവേഗത്തിലുള്ള വാക്‌സിനേഷനും കോവിഡ് തടയുന്നതിന് സഹായകമാവുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. നിലവില്‍ 2 അതിതീവ്രമായ കോവിഡ് വ്യാപനമാണ് രാജ്യത്ത് റിപോര്‍ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു കോവിഡിന്റെ 1-ാം തരംഗം. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ 2-ാം തരംഗവുമുണ്ടായി.

ഏപ്രില്‍-മെയ് മാസങ്ങളില്‍ 20 ശതമാനത്തിന് മുകളിലായിരുന്ന ടി പി ആര്‍ ഇപ്പോള്‍ 2.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഒരു നിശ്ചിത കാലയളവില്‍ ടി പി ആര്‍ 5 ശതമാനത്തിന് താഴെയാണെങ്കില്‍ രോഗബാധ കുറഞ്ഞതായി കണക്കാക്കാം. ഇന്‍ഡ്യയില്‍ ടി പി ആര്‍ കഴിഞ്ഞ രണ്ടാഴ്ചയായി 5 ശതമാനത്തിന് താഴെയാണ് എന്നത് ആശ്വസിക്കാനുള്ള ശുഭസൂചനയാണ്.

Keywords: News, National, India, New Delhi, COVID-19, Kerala, Trending, Health, Health and Fitness, Vaccine, Virus, Technology, Third Covid-19 wave unlikely in India, fingers crossed!

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?