ആലപ്പുഴയില്‍ ആംബുലന്‍സ് അപകടത്തില്‍പെട്ടു; കോവിഡ് രോഗി മരിച്ചു, 3 പേര്‍ക്ക് പരിക്ക്

ആലപ്പുഴ: (www.kvartha.com 25.09.2021) ദേശീയപാതയില്‍ എരമല്ലൂരില്‍ ആംബുലന്‍സ് അപകടത്തില്‍പെട്ട് കോവിഡ് രോഗി മരിച്ചു. കൊല്ലം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ചെയായിരുന്നു അപകടം.  

കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഷീലയെ കൊണ്ടുപോകുന്ന വഴിക്കാണ് അപകടം നടന്നത്. ഷീലയുടെ മകന്‍ ഡോ. മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരും ആംബുലന്‍സിലുണ്ടായിരുന്നു. എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം. 

Alappuzha, News, Kerala, Accident, Death, Injured, COVID-19, Patient, Ambulance accident in Alappuzha; Covid patient died, 3 injured

Keywords: Alappuzha, News, Kerala, Accident, Death, Injured, COVID-19, Patient, Ambulance accident in Alappuzha; Covid patient died, 3 injured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?