3 കോടിയോളം വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവതികള്‍ പിടിയിലായതായി എക്‌സൈസ്

പുനലൂര്‍: (www.kvartha.com 10.09.2021) മൂന്ന് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രസ്വദേശികളായ യുവതികള്‍ പിടിയിലായതായി എക്‌സൈസ്. വിശാഖപട്ടണം ധനഡുകൊണ്ട സ്വദേശി പംഗി ഈശ്വരമ്മ (35), കുന്തര്‍ലാ സ്വദേശി കോട എല്‍സാകുമാരി (23) എന്നിവരാണ് 1.2 കിലോ ഹാഷിഷ് ഓയിലുമായി അറസ്റ്റിലായത്. 

ആന്ധ്രപ്രദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ ലഹരിമാഫിയയില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായതെന്ന് എക്‌സൈസ് പറഞ്ഞു. ജില്ലയിലെ കിഴക്കന്‍മേഖല കേന്ദ്രീകരിച്ച് ഹാഷിഷ് ഓയില്‍ മൊത്ത കച്ചവടം നടക്കുന്നെന്ന് കൊല്ലം ഡെപ്യൂടി കമീഷണര്‍ ബി സുരേഷിന് രഹസ്യവിവരം ലഭിച്ചിരുന്നു. 

News, Kerala, Arrest, Arrested, Woman, Excise, Crime, Excise officials arrested women with hashish oil worth Rs 3 crore

തുടര്‍ന്ന് 'ഓപെറേഷന്‍ ഡെവിള്‍ ഹണ്ട്' എന്ന പേരില്‍ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയത്. ബുധനാഴ്ച വൈകീട്ട് പുനലൂര്‍ ചെമ്മന്തൂര്‍ മാര്‍കെറ്റിന് സമീപത്തെ റെയില്‍വെ അടിപ്പാത ഭാഗത്തുനിന്ന് യുവതികളെ പിടികൂടുകയായിരുന്നു. 

Keywords: News, Kerala, Arrest, Arrested, Woman, Excise, Crime, Excise officials arrested women with hashish oil worth Rs 3 crore


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?