തൊഴിൽ രഹിതർക്ക് മാസം 3,000 രൂപ മുതൽ 5,000 വരെ; ഗോവയിൽ കേജരിവാളിൻ്റെ വാഗ്ദാനം
പനാജി: (www.kvartha.com 21.09.2021) ഗോവയിൽ തൊഴിൽ രഹിതർക്ക് മൂവായിരം രൂപ മുതൽ അയ്യായിരം രൂപ വരെ വാഗ്ദാനം ചെയ്ത് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ ആം ആദ്മി പാർടി അധികാരത്തിലെത്തിയാൽ വാഗ്ദാനം നടപ്പിലാക്കുമെന്നും കേജരിവാൾ പ്രഖ്യാപിച്ചു. ഏഴോളം വാഗ്ദാനങ്ങളാണ് ഗോവയിലെ ജനങ്ങൾക്കായി കേജരിവാൾ നടത്തിയിരിക്കുന്നത്.
പ്രാദേശികർക്ക് സ്വകാര്യ മേഖലയിലെ 80 ശതമാനം തൊഴിലുകളിലും സംവരണം ഏർപെടുത്തുമെന്നും കേജരിവാൾ പറഞ്ഞു. സമാനമായ വാഗ്ദാനങ്ങൾ ഉത്തരാഖണ്ഡിലെ വോടർമാർക്കും കേജരിവാൾ നൽകിയിട്ടുണ്ട്. ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും ആം ആദ്മി പാർടി അധികാരത്തിലെത്തിയാൽ തൊഴിൽ നൽകുമെന്നാണ് ജാർഖണ്ഡിലെ ജനങ്ങൾക്ക് കേജരിവാൾ നൽകിയ വാഗ്ദാനം.
ഗോവ വളരെ മനോഹരമായ സംസ്ഥാനമാണ്. ഇവിടുത്തെ ജനങ്ങളും നല്ലവരാണ്. ദൈവം ഗോവയ്ക്ക് എല്ലാം നൽകിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയക്കാരും പാർടികളും അവയെല്ലാം കൊള്ളയടിച്ചു. ഈ കൊള്ള നമ്മൾ അവസാനിപ്പിക്കണം. ഗോവയ്ക്കായി വൻ കർമ പദ്ധതി നടപ്പിലാക്കണമെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.
ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്തിനേയും ഭരണ കക്ഷിയായ ബിജെപിയേയും കേജരിവാൾ വിമർശിച്ചു. പ്രമോദ് സാവന്ത് ഗോവയിൽ സൗജന്യ വെള്ളം വാഗ്ദാനം ചെയ്തതായി കേട്ടു. ഇത് ഞങ്ങൾ നാലുവർഷം മുൻപ് ഡെൽഹിയിൽ നടപ്പിലാക്കി. വെള്ളം വീട്ടുവാതിൽക്കൽ എത്തിക്കുമെന്ന വാഗ്ദാനവും ഞങ്ങൾ കേട്ടു. അത് മൂന്ന് വർഷം മുൻപ് ഡെൽഹിയിൽ ഞങ്ങൾ നടപ്പിലാക്കിയെന്നും കേജരിവാൾ പറഞ്ഞു. സാവന്ത് ഡെൽഹി മോഡെൽ ഗോവയിൽ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. യഥാർത്ഥ ആം ആദ്മി പാർടി ഇവിടെയുള്ളപ്പോൾ ഡ്യൂപ്ലികേറ്റിൻ്റെ ആവശ്യമെന്താണെന്നും കേജരിവാൾ ചോദിച്ചു.
SUMMARY: Mr Kejriwal also took a swipe at Chief Minister Pramod Sawant and the ruling BJP, pointing out that their new schemes - free water (for a maximum of 60 per cent of the state's residents) and doorstep delivery - have been running in Delhi for several years.
Powered by Info News For You

Comments
Post a Comment