ബി എസ് സി ഇൻഫർമേഷൻ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; അവസാന തിയതി സെപ്റ്റംബർ 30 ന്
തൃശൂർ (www.kvartha.com 28.09.2021) കാലികറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന തൃശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിൽ ഈ വർഷം മുതൽ പുതുതായി തുടങ്ങുന്ന ബി എസ് സി ഇൻഫർമേഷൻ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 30 വരെ അപേക്ഷ സമർപിക്കാം.
പ്ലസ് ടു പരീക്ഷയിൽ മാത്‍സിന് 50 ശതമാനത്തിൽ കുറയാത്ത മാർകോടെ വിജയിച്ചവർക്കാണ് യോഗ്യത. സ്വാശ്രയ മേഖലയിലെ കോഴ്‌സിൽ ചേരുന്ന എസ് സി എസ് ടി, ഒ ഇ സി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് സ്റ്റെപന്റും അർഹമായ ഫീസിളവും ലഭിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
കാലികറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള കാപ് ഐ ഡി ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാൻ സാധിക്കും. സ്വന്തമായി തയ്യാറാക്കിയ അപേക്ഷ അസൽ സെർടിഫികറ്റുകളുടെ പകർപ് സഹിതം കോളജ് ഓഫീസിൽ നേരിട്ടോ തപാലിലോ ഇ മെയിലിലോ സമർപിക്കാം. വിലാസം: അസോ. കോ-ഓർഡിനേറ്റർ, സി സി എസ് ഐ ടി, ഡോ. ജോൺ മത്തായി സെന്റർ, അരണാട്ടുകര പി ഒ, തൃശ്ശൂർ-680618. ഇ-മെയിൽ: jmctsr@gmail(dot )com.
Keywords: News, Calicut University, University, Thrissur, Application, Plus 2, Examination, Students, Office, Applications are invited for BSc Information Technology Course
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment