വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞതായി പരാതി; 3 പേര്‍ അറസ്റ്റില്‍
മട്ടാഞ്ചേരി: (www.kvartha.com 03.09.2021) ആശുപത്രിയില്‍ രാത്രി സേവനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ജിന്‍സന്‍ (23), മിഷേല്‍ ക്ലീറ്റസ് (18), ജിബിന്‍ ജോസഫ് (21) എന്നിവരാണ് അറസ്റ്റിലായത്. കരുവേലിപ്പടി മഹാരാജാസ് സര്‍കാര്‍ ആശുപത്രിയിലാണ് സംഭവം.
വ്യാഴാഴ്ച പുലര്‍ചെ ഒരു മണിയോടെ പുരികത്തിന് പരിക്കേറ്റ യുവാവുമായി നാലംഗ സംഘം ആശുപത്രിയിലെത്തി. തുന്നിക്കെട്ടുന്നതിന് പുരികം വടിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതാണ് യുവാക്കളെ പ്രകോപിതരാക്കിയതെന്നു പറയുന്നു.
Keywords: News, Kerala, Arrest, Arrested, Complaint, Doctor, Injured, Crime, Complaint of insulting female doctor; 3 arrested
Powered by Info News For You

Comments
Post a Comment