നഗരത്തില്‍ വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം നടത്തിയതായി പൊലീസ്; 3 സ്ത്രീകളടക്കം 5 പേര്‍ അറസ്റ്റില്‍


കോഴിക്കോട്: (www.kvartha.com 18.09.2021) നഗരപരിധിയില്‍ വാടക വീടെടുത്ത് പെണ്‍വാണിഭം നടത്തിയ സ്ത്രീകളടക്കം 5 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. അരക്കിണര്‍ സ്വദേശിയായ ശഫീഖ് (32), ചേവായൂര്‍ സ്വദേശിയായ ആശിഖ് (24) എന്നിവരും പയ്യോളി, നടുവണ്ണൂര്‍, അണ്ടിക്കോട് സ്വദേശികളായ 3 സ്ത്രീകളുമാണ് വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റിലായത്. പാറോപ്പടി ചേവരമ്പലം റോഡിലെ വീട്ടില്‍നിന്നാണ് 5 പേരെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

അനാശാസ്യം നടക്കുന്നതായി പൊലീസിന് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയാലാണ് പ്രതികള്‍ പിടിയിലായത്. രാത്രിയോടെ ശഫീഖിനെയും ആശിഖിനെയും റിമാന്‍ഡ് ചെയ്തു. മറ്റുള്ളവരെ ഷോര്‍ട് സ്‌റ്റേ ഹോമിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.   

News, Kerala, State, Kozhikode, Arrested, Accused, Police, 5 People arrested for immoral activities in Kozhikode


അടുത്തിടെ ചേവായൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ ചേവരമ്പലം ഭാഗത്തെ ഫ്‌ലാറ്റില്‍വെച്ച് കൊല്ലം സ്വദേശിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവിടം കേന്ദ്രീകരിച്ച് ഏറെക്കാലമായി അനാശാസ്യം നടക്കുന്നതായി കണ്ടെത്തുകയും ഫ്‌ലാറ്റ് പൂട്ടിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പുതിയൊരു കേന്ദ്രംകൂടി പൊലീസ് കണ്ടെത്തിയതും നടത്തിപ്പുകാര്‍ അറസ്റ്റിലായതും.

പിടിയിലായ സ്ത്രീകളുടെ മൊബൈല്‍ ഫോണുകളില്‍നിന്ന് ഇടപാടുകാരായ നിരവധി പേരുടെ ഫോണ്‍ നമ്പറുകള്‍ പൊലീസിന് ലഭിച്ചു. ഇവരില്‍ പലരും രാഷ്ട്രീയ-സാമൂഹിക-വ്യാപാര മേഖലയിലെ പ്രമുഖരാണെന്നും ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. 

റെയ്ഡ് നടത്തിയ വാടക വീടിന്റെ രണ്ടാംനിലയില്‍ 3 മാസമായി നരിക്കുനി സ്വദേശിയായ ശഹീനാണ് വാടകക്കെടുത്ത് പെണ്‍വാണിഭ കേന്ദ്രം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ നേരത്തെയും നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതായും ഇവിടെ കൂടുതല്‍ സ്ത്രീകളെ എത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവരെല്ലാം അറസ്റ്റിലായതോടെ ഇയാള്‍ ഒളിവില്‍ പോയി.

മെഡികല്‍ കോളജ് അസി. കമീഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തില്‍ ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹന്‍, എസ് ഐ ഷാന്‍, സീനിയര്‍ സി പി ഒ ശഫീഖ്, ശ്രീരാജ്, ബൈജു, രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Keywords: News, Kerala, State, Kozhikode, Arrested, Accused, Police, 5 People arrested for immoral activities in Kozhikode

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?