വാടക വീട് കേന്ദ്രീകരിച്ച് മാരകമായ എം ഡി എം എ മയക്കുമരുന്ന് വിൽപന നടത്തുന്നതായി വിവരം; പൊലീസ് റെയ്‌ഡിൽ 3 യുവാക്കൾ അറസ്റ്റിൽ; സൂത്രധാരൻ രക്ഷപ്പെട്ടു; 2 കാറും കാൽലക്ഷത്തിലധികം പണവും പിടിച്ചെടുത്തു
വിദ്യാനഗർ:(www.kasargodvartha.com 02.09.2021) കാസർകോട് വിദ്യാനഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മുട്ടത്തൊടി ഹിദായത്ത് നഗറിൽ വാടക വീട് കേന്ദ്രീകരിച്ച് മാരകമായ എം ഡി എം എ മയക്കുമരുന്ന് വിൽപന നടത്തിവരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് യുവാക്കളെ വീട് റെയിഡ് ചെയ്ത് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഞ്ചുനാഥ് (21), സായാ സമീർ (30), രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആരിഫ് എം എ (26) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ടോടെയാണ് റെയിഡ് നടന്നത്.
Powered by Info News For You
വിദ്യാനഗർ ഇൻസ്പെക്ടർ വി വി മനോജ്, എസ് ഐ കെ പ്രശാന്ത്, എസ് ഐ റസാഖ്, എ എസ് ഐ രഘു, സിവിൽ പൊലീസ് ഓഫീസർമാരായ ഹരിലാൽ, സലാം, ഉണ്ണികൃഷ്ണൻ, വിജേഷ്, സുധീരൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ സായാ സമീറിൻ്റെ സഹോദരൻ ശഫീഖ് ആണ് മയക്കുമരുന്ന് വിൽപനയുടെ സൂത്രധാരനെന്ന് പൊലീസ് വ്യക്തമാക്കി. ശഫീഖ് ആണ് വീട് വാടകയ്ക്കെടുത്തിരുന്നത്.
പൊലീസ് റെയിഡ് നടക്കുന്നതിന് തൊട്ടു മുൻപ് ശഫീവ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായാണ് വിവരം. ഇയാളെ കിട്ടിയാൽ മാത്രമേ എവിടെ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നതുൾപെടെയുള്ള വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.
< !- START disable copy paste -->
< !- START disable copy paste -->
വാടക വീട്ടിൽ നിന്നും 20. 75 ഗ്രാം എംഡിഎംഎ, ഹോണ്ടാ സിറ്റി കാർ, ഒരു ഐ 20 കാർ, 29,860 രൂപ, മയക്കുമരുന്ന് ഉപയോഗിക്കുന്ന ഹുക ഉൾപെടെയുള്ള ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. വാടക വീട് കേന്ദ്രീകരിച്ച് നിരവധി വാഹനങ്ങൾ വന്നു പോകുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്, വീട് പൊലീസ് റെയിഡ് ചെയ്തതെന്നാണ് റിപോർട്. ഇവർ കാസർകോട്ടും പരിസരങ്ങളിലും കാഞ്ഞങ്ങാട്ടും എം ഡി എം എ വിതരണം ചെയ്തുവന്നിരുന്നതായാണ് വിവരം.
എം ഡി എം എ ഉപയോഗിക്കുന്നതിൽ ഭൂരിഭാഗവും യുവാക്കളും കൗമാരക്കാരായ കുട്ടികളാണെന്നും രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെണമെന്നും വിദ്യാനഗർ ഇൻസ്പെക്ടർ വി വി മനോജും എസ് ഐ കെ പ്രശാന്തും കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: News, Vidya Nagar, Kasaragod, Top-Headlines, Kerala, State, Police, Police-raid, Raid, Drugs, MDMA, Police raid; Three youths arrested with MDMA.
Powered by Info News For You




Comments
Post a Comment