അസുഖബാധിതയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ച് അപകടം; കാല്‍നട യാത്രക്കാരായ 2 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; വാഹനത്തിലുണ്ടായിരുന്ന രോഗിയായ ഡോക്ടറും മരിച്ചു


കൊച്ചി: (www.kvartha.com 11.09.2021) അസുഖബാധിതയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ച് അപകടം. ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാര്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേയ്ക്ക് ഇടിച്ചുകയറി 2 സ്ത്രീകള്‍ മരിച്ചു. വഴിയാത്രക്കാരായ പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്.  

News, Kerala, Kochi, Accident, Accidental Death, Hospital, Treatment, Injured, Doctor, Patient, Vehicles, Two women died in Kizhakkambalam car accident


എറണാകുളം കിഴക്കമ്പലത്ത് രാവിലെ 6ന് പഴങ്ങനാട് ഷാപ്പുംപടിയിലായിരുന്നു അപകടം നടന്നത്. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടറും മരിച്ചു. ഡോക്ടറെ ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പേ കാറിലുണ്ടായിരുന്ന ഡോ.സ്വപ്ന മരിച്ചു.

പ്രഭാത നടത്തത്തിന് ഇറങ്ങിയ 4 പേര്‍ക്കിടയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. കൂടെയുണ്ടായിരുന്ന 2 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ അപകടം ഉണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി ആശുപത്രിയില്‍ എത്തിയ ശേഷം ആംബുലന്‍സ് അയയ്ക്കുകയായിരുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്.

Keywords: News, Kerala, Kochi, Accident, Accidental Death, Hospital, Treatment, Injured, Doctor, Patient, Vehicles, Two women died in Kizhakkambalam car accident 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?