മിണ്ടാപ്രാണിയോട് കൊടും ക്രൂരത; നാദാപുരത്ത് പോത്തിനെ ഓടോറിക്ഷയില്‍ കെട്ടിവലിച്ചെന്ന സംഭവത്തില്‍ 2 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: (www.kvartha.com 18.09.2021) നാദാപുരത്ത് കശാപ്പുശാലയിലേക്കുള്ള പോത്തിനെ ഓടോറിക്ഷയില്‍ കെട്ടിവലിച്ചെന്ന സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. പുളിക്കൂല്‍ ഉസ്മാന്‍ (45), തയ്യുള്ളതില്‍ ബീരാന്‍ (40) എന്നിവര്‍ക്കെതിരെയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയല്‍ നിയമപ്രകാരം നാദാപുരം പൊലീസ് കേസെടുത്തത്. 

സംഭവസമയം ഉപയോഗിച്ച ഓടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടില്‍ ചര്‍ചയായത്. കശാപ്പുശാലയിലേക്കുള്ള യാത്രയില്‍ ഒരു കിലോ മീറ്ററോളം ദൂരമാണ് പോത്തിനെ ഓടോറിക്ഷയില്‍ കെട്ടിവലിച്ച് കൊണ്ടുപോയത്. ഓടോറിക്ഷയില്‍ പോത്തിന്റെ കയറ് കെട്ടിയ ശേഷം റോഡിലൂടെ വാഹനത്തിന് പുറകെ പോത്ത് ഓടുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

Kozhikode, News, Kerala, Case, Case, Crime, Police, Social Media, Nadapuram: Case registered against two persons for tying a buffalo in an autorickshaw

Keywords: Kozhikode, News, Kerala, Case, Case, Crime, Police, Social Media, Nadapuram: Case registered against two persons for tying a buffalo in an autorickshaw 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?