തുമ്പയില്‍ 2 അതിഥി തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ഫോണില്‍ സംസാരിച്ചിരിക്കവെ അപകടം സംഭവിച്ചതാകാമെന്ന് പൊലീസ്
തിരുവനന്തപുരം: (www.kvartha.com 07.09.2021) 2 അതിഥി തൊഴിലാളികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ജയിംസ് ഒറാന്‍ (39), ഗണേഷ് ഒറാന്‍ (26) എന്നിവരാണ് മരിച്ചത്. തുമ്പയില്‍
സ്റ്റേഷന്‍ കടവിലാണ് സംഭവം.
രാവിലെ ജോലിക്ക് പോയ നാട്ടുകാരാണ് മൃതദേഹങ്ങള്‍ കണ്ടത്. അതേസമയം അപകടത്തിന് കാരണമായത് ഏത് ട്രെയിന്‍ തട്ടിയാണെന്ന് വ്യക്തമല്ല. തുമ്പ പൊലീസും റെയില്‍വേ പൊലീസും സ്ഥലതെത്തി. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി.
രാത്രി ഫോണില്‍ സംസാരിച്ചിരിക്കവെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനരികില്‍ മൊബൈല്‍ ഫോണുകളും ഹെഡ് ഫോണും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. 2 പേരും കെട്ടിട കരാര്‍ തൊഴില്‍ ചെയ്യുന്നവരാണ്. കുളത്തൂര്‍ ചിത്തിര നഗറില്‍ പാളത്തിന് സമീപത്താണ് ഇവര്‍ വാടകയ്ക്ക് താമസിച്ചു വന്നിരുന്നത്.
Powered by Info News For You

Comments
Post a Comment