ചേവരമ്പലത്ത് യുവതിക്ക് മദ്യവും ലഹരി മരുന്നും നല്‍കി പീഡിപ്പിച്ചെന്ന കേസ്; 2 പേര്‍ കൂടി പിടിയില്‍
കോഴിക്കോട്: (www.kvartha.com 11.09.2021) കോഴിക്കോട് ചേവരമ്പലത്ത് യുവതിക്ക് മദ്യവും ലഹരി മരുന്നും നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരാണ് പിടിയിലായത്. രണ്ടുപേര്‍ വെള്ളിയാഴ്ച തന്നെ പിടിയിലായിരുന്നു. അത്തോളി സ്വദേശികളായ അജ്‌നാസും ഫഹദുമാണ് വെള്ളിയാഴ്ച അറസ്റ്റിലായത്.
ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായെന്ന് പൊലീസ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തി. കൊല്ലത്ത് നിന്ന് ട്രെയിന്‍ വഴി വെള്ളിയാഴ്ച രാവിലെയാണ് യുവതി കോഴിക്കോട്ടെത്തിയത്. യുവതിക്ക് മദ്യവും ലഹരി മരുന്നും നല്‍കിയാണ് പീഡിപ്പിച്ചതെന്നും യുവതിയുടെ ചിത്രങ്ങളും പ്രതികള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തെന്നുമാണ് പരാതിയില്‍ പറയുന്നത്.
അബോധവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്നു. യുവതിയുടെ മെഡികല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയെ ആശുപത്രയില്‍ എത്തിച്ചതിന് ശേഷം പ്രതികള്‍ കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വിവരം അറിയുന്നത്. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്.
Keywords: Kozhikode, News, Kerala, Crime, Molestation, Arrest, Arrested, Case, Woman, hospital, Two more arrested for molestation against woman
Powered by Info News For You

Comments
Post a Comment