നിര്‍ത്തിയിട്ടിരുന്ന ടിപെര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് അപകടം; 2 പേര്‍ മരിച്ചു
കോട്ടയം: (www.kvartha.com 27.09.2021) നിര്‍ത്തിയിട്ടിരുന്ന ടിപെര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വാഴൂര്‍ ഇളങ്ങോയി സ്വദേശികളായ രേഷ്മ (30), ഷാരോണ്‍ (18) എന്നിവരാണ് മരിച്ചത്.
നിര്‍മാണം പുരോഗമിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മണിമല ബി എസ് എന്‍ എല്‍ ഓഫീസിന് മുന്നിലാണ് അപകടം. അഞ്ച് പേരാണ് കാറില്‍ ഉണ്ടായത്. അതില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
Keywords: Kottayam, News, Kerala, Injured, Accident, Car, Car crashes into parked tipper lorry; 2 died
Powered by Info News For You

Comments
Post a Comment