കാലാവസ്ഥ മോശം; കണ്ണൂരും മംഗ്‌ളൂറും ഇറങ്ങേണ്ട 2 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി
നെടുമ്പാശ്ശേരി: (www.kvartha.com 26.09.2021) കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കണ്ണൂരും മംഗ്‌ളൂറും ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കി. ദുബൈയില്‍നിന്ന് കണ്ണൂരില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്‍ഡ്യ വിമാനവും മംഗ്‌ളൂറില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്‍ഡയ്യ എക്‌സ്പ്രസ് വിമാനവുമാണ് നെടുമ്പാശ്ശേരിയിലിറങ്ങിയത്.
അന്തരീക്ഷത്തിലെ കനത്ത മഞ്ഞിനെ തുടര്‍ന്നാണ് വിമാനം തിരിച്ചുവിടേണ്ടി വന്നത്. മഞ്ഞിന്റെ കാഠിന്യം കുറഞ്ഞാല്‍ മാത്രമേ തിരിച്ചു പോകുകയുള്ളൂ. ഉടന്‍ തിരിച്ചു പോകുമെന്ന് പറഞ്ഞ് യാത്രക്കാരെ വിമാനത്തില്‍ തന്നെ ഇരുത്തിയിരിക്കുകയാണ്. ഇതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ അതാത് വിമാനത്താവളങ്ങളിലേക്ക് തിരികെ പോകും. വൈകാതെ മടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍ ഇന്‍ഡ്യ അധികൃതരും വ്യക്തമാക്കി.
അതേസമയം കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രക്കാര്‍ക്ക് തടസം നേരിട്ടു. പുലര്‍ച്ചെ മൂന്നരയ്ക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനമാണ് പുറപ്പെടാന്‍ സാധിക്കാതെ വിമാനത്താവളത്തില്‍ തന്നെ കിടക്കുന്നത്.
Powered by Info News For You

Comments
Post a Comment