സെപ്റ്റംബർ 27ലെ ഭാരത് ബന്ദിന് ഐക്യദാർഢ്യവുമായി കേരളത്തിൽ ഹർതാൽ പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂനിയന്‍

തിരുവനന്തപുരം: (www.kvartha.com 21092021) സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെപ്റ്റംബർ 27ന് സംസ്ഥാനത്ത് ഹര്‍താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു. ഭാരത് ബന്ദിന്റെ ഭാഗമായാണ് കേരളത്തിൽ ഹർതാൽ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതൽ വൈകീട്ട്‌ ആറുവരെയാണ്‌ ഹർതാൽ.

10 മാസമായി ഇൻഡ്യയിലെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍കാര്‍ നിലപാടിനെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര - വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കാൻ എല്ലാ വിഭാഗം തൊഴിലാളികളോടും ഭാരവാഹികൾ അഭ്യർഥിച്ചു. മോടോർ വാഹന മേഖലയിലെ തൊഴിലാളി സംഘടനകളും പണിമുടക്കും.

News, Thiruvananthapuram, Kerala, Strike, State, Top-Headlines, Harthal, United Trade Unions, Bharat Bandh,

പത്രം, പാൽ, ആംബുലൻസ്​, മരുന്ന്​ വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റു അവശ്യ സെർവീസുകൾ എന്നിവ​യെ ഹർതാലിൽ നിന്ന്​ ഒഴിവാക്കി​. രാവിലെ എല്ലാ തെരുവുകളിലും കോവിഡ് പ്രോടോകോള്‍ പാലിച്ച് പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. സെപ്റ്റംബര്‍ 22 ന് പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച് ഹര്‍താല്‍ വിളംബരം നടക്കും.

Keywords: News, Thiruvananthapuram, Kerala, Strike, State, Top-Headlines, Harthal, United Trade Unions, Bharat Bandh, United Trade Unions declare hartal in Kerala as part of Bharat Bandh on September 27.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?