സ്വര്‍ണവില താഴ്ന്നു; പവന് 240 രൂപ കുറഞ്ഞ് 35200 രൂപയില്‍
തിരുവനന്തപുരം: (www.kasargodvartha.com 16.09.202) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 4,400 രൂപയും പവന് 240 രൂപ കുറഞ്ഞ് 35200 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ബുധനാഴ്ച ഒരു പവന് 35,440 രൂപയായിരുന്നു വില. ചൊവ്വാഴ്ച വരെ തുടര്‍ചയായ നാലു ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയാണ് ബുധനാഴ്ച കൂടിയത്. സെപ്റ്റംബര്‍ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബര്‍ നാലിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 35,600 ല്‍ എത്തി.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Gold, Price, Gold prices fall; Sovereign reduced by Rs 240 to Rs 35,200
Powered by Info News For You

Comments
Post a Comment