സോഷ്യല്‍മീഡിയയിലൂടെ പെണ്‍കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി; 23കാരന്‍ അറസ്റ്റില്‍

ന്യൂഡെല്‍ഹി: (www.kvartha.com 02.09.2021) സോഷ്യല്‍മീഡിയയിലൂടെ പെണ്‍കുട്ടികളെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ 23കാരന്‍ ലക്‌നോവില്‍ അറസ്റ്റില്‍. എയര്‍ കന്‍ഡീഷനര്‍ മെകാനിക്കായ അബ്ദുല്‍ സമദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 27ന് ലഭിച്ച 15കാരിയുടെ പരാതിയിലാണ് നടപടി. പെണ്‍കുട്ടിയില്‍ നിന്ന് ഇയാള്‍ വീഡിയോകളും ചിത്രങ്ങളും ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി കൗമാരക്കാരായ പെണ്‍കുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും അവരുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെടുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. സ്ത്രീയാണെന്ന് നടിച്ച് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

New Delhi, News, National, Arrest, Arrested, Crime, Girl, Social Media, Police, Complaint of threatening girls with images on social media; 23-year-old arrested

പ്രതിയുടെ അടുത്തുനിന്ന് നിരവധി പെണ്‍കുട്ടികളുടെ വിവരങ്ങളും അശ്ലീല വീഡിയോകളും ഫോടോകളും അടങ്ങിയ സമാര്‍ട്‌ഫോണ്‍ കണ്ടെടുത്തതായി ഡെപ്യൂടി പൊലീസ് കമീഷണര്‍ അതുല്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചുനല്‍കിയാല്‍ പിന്നീട് അവരെ ഭീഷണിപ്പെടുത്തുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യും. സമദിന് നിരവധി ഇന്‍സ്റ്റഗ്രാം ഐഡികളുണ്ടെന്നും ഒരോ കുറ്റകൃത്യത്തിനും ഓരോ ഐ ഡികളാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

Keywords: New Delhi, News, National, Arrest, Arrested, Crime, Girl, Social Media, Police, Complaint of threatening girls with images on social media; 23-year-old arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?