അല്‍ ഐന്‍ പുസ്തകോത്സവം സെപ്തംബര്‍ 21 മുതല്‍
ഖാസിം ഉടുമ്പുന്തല
അല്‍ ഐന്‍: (www.kvartha.com 19.09.2021) അല്‍ ഐന്‍ പുസ്തകോത്സവം സെപ്തംബര്‍ 21 മുതല്‍ 30 വരെ നടക്കും. 'വായിക്കുന്ന തലമുറ, വഴികാട്ടുന്ന തലമുറയാണ്' എന്ന പ്രമേയം അടിസ്ഥാനമാക്കി അബൂദബി ഡിപാര്‍ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസവും അബൂദബി അറബിക് ലാംഗ്വേജ് സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയാണ് അല്‍ഐന്‍ പുസ്തകോത്സവം.
സാഇദ് സെന്‍ട്രല്‍ ലൈബ്രറിയില്‍ വച്ചായിരിക്കും മേള നടക്കുക. കൂടുതല്‍ പേരിലേക്ക് മേളയെ എത്തിക്കുന്നതിനായി സാഇദ് സെന്‍ട്രല്‍ ലൈബ്രറിയില്‍ നടക്കുന്ന പുസ്തകപ്രദര്‍ശനത്തിനൊപ്പം വെര്‍ച്വല്‍ സംവാദങ്ങളുമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
Keywords: Al Ain, News, Gulf, World, Book, Festival, Reported by Qasim Udumbunthala, Al Ain Book Festival from September 21st
Powered by Info News For You

Comments
Post a Comment