മയക്കുഗുളിക കൈവശം വച്ചുവെന്ന കേസില്‍ 21കാരന് 7 വര്‍ഷം കഠിന തടവും പിഴയും
തൃശൂര്‍: (www.kvartha.com 17.09.2021) വില്‍പനക്കായി മയക്കുഗുളിക കൈവശം വച്ചുവെന്ന കേസില്‍ 21കാരന് 7 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. പാണഞ്ചേരി സ്വദേശി ഹുമയൂണിനെ(21)യാണ് തൃശൂര്‍ ഒന്നാം അഡീഷനല്‍ ജില്ല ജഡ്ജി പി എന്‍ വിനോദ് എന്‍ഡിപിഎസ് ആക്ട് പ്രകാരം ശിക്ഷിച്ചത്.
2019 ഫെബ്രുവരി ഏഴിന് പുലര്‍ചെ 3.30 മണിയോടെ മണ്ണുത്തി സബ് ഇന്‍സ്‌പെക്ടര്‍ പി എം രതീഷിന്റെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെ മണ്ണുത്തി ബൈപാസിലെ മേല്‍പാലത്തിന് സമീപം നിര്‍ത്തിയിട്ട സ്‌കൂടെറില്‍ സംശയ സാഹചര്യത്തില്‍ ഹുമയൂണിനെ കൂട്ടാളിയെയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി. ഹൂമയൂണില്‍ നിന്ന് കത്തിയും 150ഓളം നിരോധിത മയക്കുഗുളികയും കണ്ടെടുത്തിരുന്നു.
Keywords: Thrissur, News, Kerala, Case, Crime, Police, Jail, 21-year-old jailed for 7 years for possession of drugs
Powered by Info News For You

Comments
Post a Comment