ഐപിഎൽ 2021: പഞ്ചാബ് കിംഗ്സിനെ തകർത്ത് മുംബൈ ഇൻഡ്യൻസ്

അബൂദബി: (www.kvartha.com 28.09.2021) ഐപിഎല്‍ 14 ആം സീസണില്‍ പഞ്ചാബ് കിംഗ്സിനെ തകർത്ത് മുംബൈ ഇൻഡ്യൻസ്. 6 വികെറ്റിനാണ് മുംബൈയുടെ ജയം. പഞ്ചാബ് ഉയർത്തിയ 136 റൺസ് ആറ് പന്ത് ശേഷിക്കെ മുംബൈ മറികടന്നു. അവസാന ഓവറുകളിലെ ഹര്‍ദിക് പാണ്ഡ്യ - കീറോണ്‍ പൊള്ളാര്‍ഡ് സഖ്യത്തിന്റെ മികച്ച ബാറ്റിംഗ് വെടിക്കെട്ടും ഡികോക്-തിവാരി എന്നിവരുടെ പോരാട്ടവുമാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്.

ടോസ് നേടിയ രോഹിത് ശർമ പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ പഞ്ചാബ് 135 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് നാലാം ഓവറിലെ മൂന്നാം പന്തില്‍ സ്‌പിനര്‍ രവി ബിഷ്‌ണോയ് നായകന്‍ രോഹിത് ശര്‍മയെ (10 പന്തില്‍ 8) മടക്കി. മന്ദീപിന് ക്യാച് നൽകിയാണ് രോഹിത്തിന്റെ മടക്കം. തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ യാദവിനെ (0) ബൗള്‍ഡാക്കി ബിഷ്‌ണോയ് മുംബൈയെ സമ്മർദത്തിലാക്കി. എന്നാല്‍ ഹാട്രിക് പന്തില്‍ സൗരഭ് തിവാരി സിംഗിള്‍ നേടി. ഡികോക്-തിവാരി സഖ്യം 45 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ 27 റണ്‍സെടുത്ത ഡികോകിനെ 10-ാം ഓവറില്‍ ശമി മടക്കി.

News, Abu Dhabi, Cricket, Sports, IPL, Top-Headlines,Mumbai Indians,Kings Eleven Panjab, MI vs PBKS Highlights,


നിലയുറപ്പിച്ച സാവധാനം കളിച്ച തിവാരിയെ (45) നില്‍ക്കേ എലിസ് രാഹുലിന്‍റെ കൈകളിലെത്തിച്ചതോടെ വീണ്ടും മുംബൈ സമ്മർദത്തിലായി. എന്നാല ഹര്‍ദിക് പാണ്ഡ്യയും (30 പന്തില്‍ 40), കീറോണ്‍ പൊള്ളാര്‍ഡും (7 പന്തില്‍ 15) പഞ്ചാബ് ബൗളര്‍മാരെ അനായാസം പറത്തി മുംബൈയെ വിജയ തീരത്തെത്തിച്ചു.

Keywords: News, Abu Dhabi, Cricket, Sports, IPL, Top-Headlines,Mumbai Indians,Kings Eleven Panjab, MI vs PBKS Highlights, IPL 2021: Mumbai Indians back to winning ways, beat Punjab Kings by 6 wickets
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?