എക്സ്പോ 2020: ആഗോളസുരക്ഷക്കും പൊതുജനങ്ങളുടെ സംരക്ഷണത്തിനും കരുത്താവാൻ ദുബൈയിൽ ലോക പൊലീസ് സമ്മേളനം നടത്തുന്നു

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 13.09.2021) എക്സ്പോയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഭാഗവാക്കാകുന്ന സമ്മേളനം നടക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആലു മക്തൂമിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ പൊലീസ് അസോസിയേഷന്റെ സഹകരണത്തോടെ 2022 മാർച് 13 മുതൽ 16 വരെയാണ് സമ്മേളനം.

ഗൾഫ് കേന്ദ്രമാക്കി ആഗോള സുരക്ഷയെന്ന ആശയത്തിൽ നടക്കുന്ന ആദ്യത്തെ പൊലീസ് സമ്മേളനമായിരിക്കും ഇത്. ഭാവി പൊലീസ് മുന്നൊരുക്കങ്ങൾ, പൊതു കാര്യസുരക്ഷ, നിയമനിർമാണവും പരിപാലനവും നിലവിൽ നേരിടുന്ന വെല്ലുവിളികൾ എന്നിവ സമ്മേളനം ചർച ചെയ്യും. നിയമനിർമാണ ഏജൻസികൾക്ക് വിവിധ വിഷയങ്ങളിൽ യോജിച്ചുള്ള ഗ്രൂപ് ചർചകൾ നടത്താനും കൂട്ടായ തീരുമാനം കൈക്കൊള്ളാനും ഇതുവഴി സഹായ പ്രദമാകും.

News, Dubai, Dubai, Police, UAE, International, Gulf, Interpol, Law, President, Dubai to host World Police Summit from March 13-16 at Expo 2020 Dubai site.

 അന്തർദേശീയ ക്രിമിനൽ സംഘങ്ങളെയും സൈബർ കുറ്റവാളികളെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ആശയങ്ങൾ കൈമാറാനും യോജിച്ചുള്ള പരിശീലന പദ്ധതികൾ നടപ്പാക്കാനും സാധിക്കും.

സുരക്ഷാ മേഖലയ്ക്ക് ഒരുപാട് സാധ്യതകൾ തുറന്നിടുന്നതാകും ഈ സമ്മേളനമെന്ന് ദുബൈ പൊലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മുർരി പറഞ്ഞു. പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ വെല്ലുവിളിയുയർത്തുന്ന കാര്യങ്ങളെ നേരിടുന്നതിന് കൃത്യതയോടെയുള്ള പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കാൻ ഇത് സഹായകമാകും.

ഭാവി പൊലീസ് സംവിധാനം കുറ്റമറ്റതാക്കാൻ യോജിച്ച പരിശീലനം ആവശ്യമാണ്. ഇതോടൊപ്പം തന്നെ പൊലീസ് സേനയ്ക്ക് മറ്റ് മേഖലകളിലെ സേനയുമായി മെച്ചപ്പെട്ട ബന്ധം ഊട്ടിയുറപ്പിക്കാനും സമ്മേളനം സഹായിക്കുമെന്നും അൽ മുരി പറഞ്ഞു.

ഇന്റർപോൾ, യൂറോപോൾ, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ചീഫ് ഓഫ് പൊലീസ് (ഐഎസിപി), ആഭ്യന്തര മന്ത്രാലയം, നിയമ നിർമാണ സഭകൾ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ ദുബൈയിലെത്തും. ആഗോളസുരക്ഷയും പൊതുജനങ്ങളുടെ സംരക്ഷണവും കുറ്റമറ്റരീതിയിൽ നടപ്പാക്കാൻ സമ്മേളനം കരുത്തേകുമെന്ന് ഐഎസിപി പ്രസിഡന്റ് സിൻദിയ റിനൗഡ് പറഞ്ഞു.

എക്സ്പോ 2020-യുമായി ചേർന്നു വന്നതിനാൽ പ്രവർത്തനങ്ങൾക്ക് ആഗോള ശ്രദ്ധ ലഭിക്കുകയും ചെയ്യും. പൊതുസുരക്ഷയ്ക്ക് വെല്ലുവിളിയുയർത്തുന്ന കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് വിവിധമേഖലകളിൽ വിവിധ രീതികളാണ് നടപ്പാക്കിവരുന്നത്. പ്രദേശിക, ദേശീയ നിയമനിർമാണ സഭകളുടെ മേൽനോട്ടത്തിലാണ് ഇത് നടക്കുക. അതിർത്തികൾക്കപ്പുറം നിന്നുകൊണ്ട് നടത്തുന്ന കുറ്റകൃത്യങ്ങളെ കൃത്യമായി മനസിലാക്കി നടപടികൾ കൈക്കൊള്ളുന്നതിന് പ്രാദേശിക സേനയുമായടക്കം ആശയവിനിമയ സംവിധാനം വാർത്തെടുക്കാൻ സമ്മേളനത്തിലൂടെ സാധിക്കും. ഇത് ഭാവിയിൽ എല്ലാ രാജ്യങ്ങൾക്കും ഏറെ ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

നാലുദിവസം നീണ്ടുനിക്കുന്ന സമ്മേളനത്തിൽ 200 വിദഗ്ധർ വിഷയാവതരണം നടത്തും. 2000 പ്രതിനിധികൾ വിവിധ രാജ്യങ്ങളിൽ നിന്നുമെത്തും. വിഡിയോ അനലിറ്റിക്സ്, ഫൊറൻസിക്, നിർമിത ബുദ്ധി, നൂതന ആശയവിനിമയ സങ്കേതങ്ങൾ എന്നിവയുടെ പൊലീസ് സേനയിലെ സാധ്യതകൾ പങ്കുവെക്കും. ഐക്യരാഷ്ട്ര സഭയുമായി ചേർന്ന് ദുബൈ പൊലീസ് ജനറൽ കാമൻഡ് പ്രത്യേക ലഹരിവിരുദ്ധ പദ്ധതി ആവിഷ്കരണവും പ്രദർശനങ്ങളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.



Keywords: News, Dubai, Dubai, Police, UAE, International, Gulf, Interpol, Law, President, Dubai to host World Police Summit from March 13-16 at Expo 2020 Dubai site.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?