200 കിലോഗ്രാം സ്വര്‍ണത്തില്‍ നിര്‍മിക്കുന്ന ഖുര്‍ആന്‍ എക്‌സ്പോ ദുബൈ 2020-യില്‍ പ്രദര്‍ശിപ്പിക്കും

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 28.09.2021) 200 കിലോഗ്രാം സ്വര്‍ണത്തില്‍ നിര്‍മിക്കുന്ന ഖുര്‍ആന്‍ എക്‌സ്പോ 2020-യില്‍ പ്രദര്‍ശിപ്പിക്കും. 2025ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന സൃഷ്ടിയുടെ ഇതുവരെയുള്ള പുരോഗതി സന്ദര്‍ശകര്‍ക്ക് നേരിട്ട് മനസിലാക്കാം. പാകിസ്താന്‍ കലാകാരനായ ശാഹിദ് റസാമാണ് ഇത് രൂപകല്പന ചെയ്യുന്നത്. ഗള്‍ഫ് മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ പ്രദര്‍ശനങ്ങളില്‍ ഒന്നാണ് എക്‌സ്പോ-2020. ഇവിടെ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഈ സൃഷ്ടിയുടെ പ്രചരണം ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശാഹിദ് പറഞ്ഞു.

കറാച്ചി ആര്‍ട് കൗണ്‍സില്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് പ്രിന്‍സിപല്‍ കൂടിയാണ് അദ്ദേഹം. ഉയര്‍ന്ന നിലവാരമുള്ള അലുമിനിയം പ്ലേറ്റുകൊണ്ടുള്ള താളുകളില്‍ സ്വര്‍ണം കൊണ്ടുള്ള ലിപിയൊരുക്കിയാണ് ഖുര്‍ ആന്‍ നിര്‍മിക്കുക. ഇത്തരമൊരു സൃഷ്ടി ഇസ്ലാമിക ചരിത്രത്തില്‍ തന്നെ 
നടാടെയുള്ള സംരംഭമാണ്. സാമ്പ്രദായിക രീതിയില്‍ കടലാസ്, തുണി, തുകല്‍ എന്നിവയിലെല്ലാമാണ് ഇതുവരെ ഖുര്‍ആന്‍ നിര്‍മിച്ചിട്ടുള്ളത്. അതില്‍നിന്നൊരു വ്യത്യാസമെന്ന ആശയത്തിലാണ് സ്വര്‍ണ ഖുര്‍ആന്‍ രൂപപ്പെടുത്തുന്നത്. 

Dubai, News, Gulf, World, Gold, Quran, Press meet, Reported by Qasim Udumbunthala, Expo 2020 Dubai: 200kg gold to be used in 'world's largest Holy Quran'

200 കിലോ സ്വര്‍ണവും 2000 കിലോ അലുമിനിയവും ഇതിനായി ഉപയോഗിക്കും. 550 താളുകളിലായി 80,000 വാക്കുകള്‍ ഉള്‍ക്കൊള്ളുന്നതാകും സൃഷ്ടി. ആറരയടി വീതിയും എട്ടരയടി ഉയരവുമുള്ള ഖുര്‍ആന്‍ ആയിരിക്കുമിത്. 200 കലാകാരന്‍മാരടങ്ങുന്ന സംഘമാണ് ഇതിന്റെ നിര്‍മാണത്തിന് സഹായമേകുകയെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ദുബൈ പാകിസ്താന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഫൈസല്‍ അക്രം, വ്യവസായി ഇര്‍ഫാന്‍ മുസ്തഫ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Dubai, News, Gulf, World, Gold, Quran, Press meet, Reported by Qasim Udumbunthala, Expo 2020 Dubai: 200kg gold to be used in 'world's largest Holy Quran'


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?