രണ്ട് മണിക്കൂർ സമയം കൊണ്ട് 20 പ്രമുഖ മലയാള നടൻമാരുടെ ചിത്രം തൻ്റെ കരവിരുതിൽ വരച്ച്‌ ഇൻഡ്യൻ ബുക് ഓഫ് റെകോഡിൽ ഇടം പിടിച്ച്‌ ശ്രീരാഗ്; നാടിന് ഇത് അഭിമാന നേട്ടം

വാടാനപ്പള്ളി:(www.kvartha.com 02.09.2021) രണ്ട് മണിക്കൂർ സമയം കൊണ്ട് 20 പ്രമുഖ മലയാള നടൻമാരുടെ ചിത്രം തൻ്റെ കരവിരുതിൽ മാർകർ ഉപയോഗിച്ച് വരച്ച് ഇൻഡ്യൻ  ബുക് ഓഫ് റെകോർഡിൽ  ഇടം നേടി നാടിന് അഭിമാനമായി മാറി  ശ്രീരാഗ്. വാടാനപ്പള്ളി നടുവിൽക്കര താമസിച്ചിരുന്ന കുന്നംമ്പുള്ളി പരേതനായ ദിനേശൻ്റെ മകനാണ് ഈ കലാകാരൻ. ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പേർക്കൊപ്പം മത്സരിച്ചാണ് കൂടുതൽ ചിത്രങ്ങൾ മനോഹരമായി വരച്ച് ശ്രീരാഗ് സ്വർണമെഡൽ നേടിക്കൊണ്ട് ഇൻഡ്യൻ  ബുക് ഓഫ് റെകോർഡ്‌ ബഹുമതി കരസ്ഥമാക്കിയത്. 

    
News, Drawings, Malayalam, Actor, Record, Book, Indian, Gold, Competition, ദേശീയം, Sreerag enters to Indian Book of Records with a portrait of 20 prominent Malayalam actors drawn in two hours


മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി ,ദിലീപ്, പ്രിത്യു രാജ്, ദുൽക്കർ, മുകേഷ്, സുരാജ്, ,കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിവിൻ പോളി, തുടങ്ങി മലയാള നടൻമാരുടെ ചിത്രമാണ് ശ്രീരാഗ് വരച്ചത്. മത്സരിച്ചവരിൽ ഏറ്റവും കൂടുതൽ നടൻമാരുടെ ചിത്രമാണ് ശ്രീരാഗ് വരച്ച് തീർത്തത്. ഓൺലൈനിൽ ലൈവായാണ് മത്സരം നടന്നത് .


ഇപ്പോൾ ഏങ്ങണ്ടിയൂർ ബി എൽ.എസ്.ക്ലബിനടുത്ത് മാമൻ്റെ വീട്ടിലാണ് ശ്രീരാഗ് താമസിക്കുന്നത്.   ഏങ്ങണ്ടിയൂർ നാഷ്ണൽ സ്കൂളിൽ നിന്ന് ഈ വർഷം പ്ലസ് ടു പരീക്ഷയിൽ വിജയിച്ച ഈ മിടുക്കൻ ചെറുപ്പം മുതൽ ചിത്രരചനയിൽ മികവ് പുലർത്തിയിരുന്നു.സ്കൂൾതലം മുതലും ഉപജില്ല ,റവന്യു ജില്ല, സംസ്ഥാന കലോത്സവത്തിലും ചിത്ര രചനയിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ആർട്ടിസ്റ്റും ബാനർ എഴുത്തുകാരനുമായ അച്ഛൻ ദിനേശനിൽ നിന്നാണ് ചിത്രം വര പഠിച്ചുതുടങ്ങിയത്.

ആറ് വർഷം മുമ്പ് പിതാവിൻ്റെ മരണശേഷവും പഠനത്തോടൊപ്പം തന്നെ ചിത്ര രചനയും ശ്രീരാഗ് മുന്നോട്ട് കൊണ്ട് പോയിരുന്നു. ചേട്ടൻ ശ്രീജിത്തിനും ചിത്രരചനവാസനയുണ്ട്. വരച്ച ചിത്രം ബി.എൽ.എസ് ക്ലബിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്ലസ് ടു വിജയിച്ച ശ്രീരാഗ് തുടർപഠനത്തിന് തൃശൂർ ആർട്ട് കോളജിൽ ചേർന്ന് പഠിച്ച് ഡ്രോയിങ് അധ്യാപക ജോലി നേടാനാണ് ശ്രീരാഗ് ആഗ്രഹിക്കുന്നത്. പിതാവ് മരിച്ചതോടെയാണ് കുടുംബ  സമേതം മാമന്റെ വീട്ടിലേക്ക് താമസം മാറിയത്.

Keywords: News, Drawings, Malayalam, Actor, Record, Book, Indian, Gold, Competition, ദേശീയം, Sreerag enters to Indian Book of Records with a portrait of 20 prominent Malayalam actors drawn in two hours
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?