തമിഴ്‌നാട്ടിലെ തേനിയില്‍ 20 ലക്ഷം രൂപയുടെ കള്ളനോടുമായി 2 പേര്‍ അറസ്റ്റില്‍
തേനി: (www.kvartha.com 06.09.2021) തമിഴ്‌നാട്ടിലെ തേനിയില്‍ 20 ലക്ഷം രൂപയുടെ കള്ളനോടുമായി 2 പേര്‍ അറസ്റ്റില്‍. വെള്ളക്കരട് സ്വദേശി സെലാന്ദിര അലക്‌സാന്‍ഡര്‍(45), കമ്പം സ്വദേശി കണ്ണന്‍ (41) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തമപാളയത്തിന് സമീപം ആനമലയാന്‍പ്പെട്ടിയില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും 2000, 500, 200, 100, 50 രൂപകളായി ഇരുപതുലക്ഷത്തിരണ്ടായിരത്തിനാനൂറ്റിയന്‍പത് രൂപയുടെ കള്ളനോടുകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. രായപ്പന്‍പട്ടിക്കടുത്ത് ആനമലയന്‍പ്പെട്ടി മേഖലകള്‍ കേന്ദ്രീകരിച്ച് കള്ളനോടുകള്‍ പ്രചാരത്തിലാക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ജില്ലയില്‍ സമീപകാലത്ത് വ്യാപകമായി വ്യാജ കറന്‍സി നോടുകള്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡി വൈ എസ് പി ഉമാദേവി പരിശോധന നടത്താന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിരുന്നു.
പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ, ആനമലയന്‍പ്പെട്ടിയിലെ സ്വകാര്യ സ്‌കൂളിന് സമീപം സംശായ്‌സ്പദമായ സാഹചര്യത്തില്‍ 2 പേരെ കണ്ടെത്തുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കള്ളനോട് വിതരണത്തിന് എത്തിയതാണെന്ന് പ്രതികള്‍ സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ സമീപകാല കള്ളനോട് കേസുകളുമായി പ്രതികള്‍ക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രായപ്പന്‍പ്പെട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Powered by Info News For You

Comments
Post a Comment