ചരക്ക് ലോറി ഡിവൈഡറില്‍ കയറി മറിഞ്ഞ് അപകടം; 2 ലക്ഷം മുട്ടകള്‍ നശിച്ചു
മഞ്ചേരി: (www.kvartha.com 07.09.2021) ചരക്ക് ലോറി ഡിവൈഡറില്‍ കയറി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് ലക്ഷം മുട്ടകള്‍ നശിച്ചു. സംഭവത്തില്‍ 10 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നാലിന് മഞ്ചേരി നഗരത്തില്‍ മലപ്പുറം റോഡില്‍ 22ാം മൈലിലാണ് അപകടം. തമിഴ്നാട്ടിലെ നാമക്കല്‍ കോഴി ഫാമില്‍ നിന്ന് മഞ്ചേരി ഡെയ്‌ലി മാര്‍കെറ്റിലെ സിദ്ദീഖ് എഗ്ഗ് സ്റ്റോറിലേക്ക് മുട്ടയുമായി വരികയായിരുന്ന ചരക്ക് ലോറിയാണ് മറിഞ്ഞത്.
അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി രവിയെയും സഹായിയെയും രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് ലോറിയിലെ മുട്ട മുഴുവന്‍ റോഡില്‍ മറിഞ്ഞുപൊട്ടി പരന്നൊഴുകി. ലോറി നീക്കം ചെയ്യുന്നത് വരെ ഗതാഗതസ്തംഭനവുമുണ്ടായി. മഴയും റോഡിലെ വെളിച്ചക്കുറവും ഡിവൈഡറില്‍ സിഗ്നല്‍ ലൈറ്റ് ഇല്ലാത്തതും അപകടത്തിന് കാരണമായെന്നാണ് നിരീക്ഷണം.
Keywords: News, Kerala, Accident, Egg, Cargo lorry, Destroy, Cargo lorry overtursn; 2 Lakhs of eggs were destroyed
Powered by Info News For You

Comments
Post a Comment