പ്രപഞ്ചരഹസ്യങ്ങള്‍ കൈയെത്തും ദൂരെ; 2 വര്‍ഷത്തിനിടെ 9,000ത്തില്‍ അധികം തവണ ചന്ദ്രയാന്‍-2 ചന്ദ്രനെ വലയം ചെയ്തതായി ഐഎസ്ആര്‍ഒ


ബെംഗളൂറു: (www.kvartha.com 07.09.2021) ഇന്‍ഡ്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേക്ഷണ വാഹനമായ 'ചന്ദ്രയാന്‍-2' ദൗത്യത്തിലെ പേടകമായ ഓര്‍ബിറ്റര്‍ 2 വര്‍ഷത്തിനിടെ 9,000ത്തില്‍ അധികം തവണ ചന്ദ്രനെ വലയം ചെയ്തതായി ഐ എസ് ആര്‍ ഒ. പകര്‍ത്തിയ ദൃശ്യങ്ങളും ശേഖരിച്ച വിവരങ്ങളും ബഹിരാകാശ ഗവേഷണ രംഗത്ത് മുതല്‍ക്കൂട്ടാകുമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.

ഓര്‍ബിറ്ററിലെ 8 പര്യവേക്ഷണ ഉപകരണങ്ങളും ഇപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൃത്യമായ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു. പര്യവേക്ഷണം 2 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി നടത്തിയ ചാന്ദ്ര ശാസ്ത്ര ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 100 കിലോമീറ്റര്‍ അടുത്തുവരെ ഭ്രമണം ചെയ്ത ഓര്‍ബിറ്ററില്‍നിന്നും ചന്ദ്രന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങള്‍ ഉള്‍പെടെ ഐ എസ് ആര്‍ ഒ പുറത്തുവിട്ടിരുന്നു.   

News, National, India, Bangalore, Technology, Business, Finance, ISRO, Researchers, Chandrayaan-2 has completed 9,000 orbits: Isro


ഓര്‍ബിറ്ററിലെ പര്യവേക്ഷണ ഉപകരണങ്ങളിലൂടെ ലഭിച്ച ശാസ്ത്ര കണ്ടെത്തലുകളും വിവരങ്ങളും ചടങ്ങില്‍ ഐ എസ് ആര്‍ ഒ ചെയര്‍മാനും ബഹിരാകാശ സെക്രടറിയുമായ ഡോ. കെ ശിവന്‍ പുറത്തുവിട്ടു. ചന്ദ്രയാന്‍-2 ദൗത്യത്തില്‍നിന്നും കൂടുതല്‍ ശാസ്ത്രീയമായ വിശകലനവും കണ്ടെത്തലുകളും ഉണ്ടാകുന്നതിനാണ് ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കുമായി ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

2019 ജൂലൈ 22നാണ് ജി എസ് എല്‍ വി മാര്‍ക് 3 റോകെറ്റില്‍ ശ്രീഹരികോട്ടയില്‍നിന്നും ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നത്. തുടര്‍ന്ന് 2019 ആഗസ്റ്റ് 20ന് ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ചു. 

Keywords: News, National, India, Bangalore, Technology, Business, Finance, ISRO, Researchers, Chandrayaan-2 has completed 9,000 orbits: Isro

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?