കഞ്ചാവ് ഉപയോഗം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 16 കാരന്‍ വീടിന് തീയിട്ടതായി പൊലീസ്; വൃദ്ധദമ്പതികള്‍ക്ക് ദാരുണാന്ത്യം


സേലം: (www.kvartha.com 14.09.2021) കഞ്ചാവ് ഉപയോഗം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ വീടിന് തീയിട്ടതായി പൊലീസ്. വൃദ്ധരായ മുത്തശ്ശനും മുത്തശ്ശിയും വെന്തുമരിച്ചു. സേലത്തുനിന്നും 60 കിലോമീറ്റര്‍ അകലെ ആത്തൂര്‍ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. ലഹരി ഉപയോഗിക്കരുതെന്ന് മുത്തശ്ശനും മുത്തശ്ശിനും ഉപദേശിച്ചതിനെ തുടര്‍ന്ന് ഇതില്‍ ദേഷ്യം വന്നാണ് 16കാരന്‍ വീടിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. 

തിങ്കളാഴ്ച പുലര്‍ച്ചയാണ് സംഭവം. 70 വയസുള്ള പി കാട്ടൂര്‍രാജയും 60 വയസുകാരിയായ ഭാര്യ കാശിയമ്മാളും വീടിന് തീ പിടിച്ച് വെന്തുമരിച്ചു. ഇവരുടെ കൊച്ചുമകനെ ആത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

News, National, India, Tamilnadu, Crime, Arrested, Police, Coupels, Burnt, 16-year-old arrested for burning home in Tamilnadu, Old couples died


സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; സേലം കൊത്തമ്പാടിക്ക് സമീപമുള്ള ആത്തൂരിലെ ഓല മേഞ്ഞ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ചെറുമകന്‍ കഞ്ചാവിനും ലഹരി വസ്തുക്കള്‍ക്കും അടിമയാണെന്ന് മനസിലായതോടെ അതെല്ലാം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന് നിരന്തരമായി പ്രേരിപ്പിച്ചതാണ് കൗമാരകാരനെ പ്രകോപിപ്പിച്ചത്.

News, National, India, Tamilnadu, Crime, Arrested, Police, Coupels, Burnt, 16-year-old arrested for burning home in Tamilnadu, Old couples died


ദമ്പതികള്‍ ഉറങ്ങുന്ന സമയത്ത് കൊച്ചുമകന്‍ വീടിന് പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. വീടും മുത്തശ്ശനും മുത്തശ്ശിയും അഗ്‌നിക്കിരയാവുന്നത് നോക്കി നിന്നു. കാലുകള്‍ക്ക് ബലക്ഷയമുള്ള ദമ്പതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ വീട് കത്തുന്നത് നോക്കി നില്‍ക്കുന്ന 16കാരനെയാണ് കണ്ടത്. ആത്തൂര്‍ പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് തീ അണച്ച് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചപ്പോഴേക്കും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 

ലഹരി ഉപയോഗിക്കരുതെന്ന് മുത്തച്ഛനും മുത്തശ്ശിയും നിര്‍ബന്ധിച്ചതുകൊണ്ടാണ് വീടിന് തീവച്ചതെന്ന് പിടിയിലായ 16കാരന്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ജുവനൈല്‍ ഹോമിലേക്ക് മാറ്റി. 

Keywords: News, National, India, Tamilnadu, Crime, Arrested, Police, Coupels, Burnt, 16-year-old arrested for burning home in Tamilnadu, Old couples died

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?