ഡെല്‍ഹി നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന ബ്രിടീഷ് ഭരണകാലത്തെ തുരങ്കം; കഴുമരമുള്ള മുറിയും കണ്ടെത്തി; അടുത്ത ആഗസ്ത് 15 ന് മുന്‍പ് പുനരുദ്ധാരണം നടത്തി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് സ്പീകെര്‍ രാം നിവാസ് ഗോയല്‍


ന്യൂഡെല്‍ഹി: (www.kvartha.com 03.08.2021) ഡെല്‍ഹി നിയമസഭക്കുള്ളില്‍ നിന്ന് തുരങ്കം കണ്ടെത്തി. തുരങ്കത്തോടൊപ്പം തൂക്കിലേറ്റാനായി ഉപയോഗിച്ച ഒരു മുറിയും കണ്ടെത്തിയിട്ടുണ്ട്. സഭാമന്ദിരത്തെയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് തുരങ്കമെന്ന് ഡെല്‍ഹി നിയമസഭാ സ്പീകെര്‍ രാം നിവാസ് ഗോയല്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പ്രതികരിച്ചു. ബ്രിടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമാണ് ഈ പാത പ്രയോജനപ്പെടുത്തിയിരുന്നതെന്നാണ് വിവരം.

News, National, India, New Delhi, History, British, Technology, Delhi: Mysterious tunnel reaching Red Fort discovered at Legislative Assembly, See pics


നിയമസഭക്കുള്ളില്‍ നിന്ന് ചെങ്കോട്ട വരെ നീളുന്ന തുരങ്കമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും അതിന്റെ പ്രവേശന കവാടം ഇപ്പോഴാണ് കണ്ടെത്തിയതെന്ന് ഗോയല്‍ പ്രതികരിച്ചു. 1912ല്‍ രാജ്യ തലസ്ഥാനം ബ്രിടീഷുകാര്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് മാറ്റിയിരുന്നു. അന്ന് മുതല്‍ സെന്‍ട്രല്‍ നിയമസഭയും കോടതിയും ഡെല്‍ഹിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1926ലാണ് നിയമസഭ മന്ദിരം കോടതിയാക്കി മാറ്റിയത്. തടവിലാക്കിയ സ്വാതന്ത്ര്യ സമരസേനാനികളെ ചെങ്കോട്ടയില്‍ നിന്ന് കോടതിയില്‍ എത്തിക്കാന്‍ വേണ്ടി തുരങ്കം നിര്‍മിച്ചതാകാമെന്നാണ് കണ്ടെത്തല്‍.     

News, National, India, New Delhi, History, British, Technology, Delhi: Mysterious tunnel reaching Red Fort discovered at Legislative Assembly, See pics


1993ല്‍ എം എല്‍ എ ആയിരുന്നപ്പോള്‍ ചെങ്കോട്ട വരെ നീളുന്ന ഒരു തുരങ്കത്തെ കുറിച്ച് കേട്ടിരുന്നുവെന്ന് നിയമസഭ ഗോയല്‍ വ്യക്തമാക്കുന്നു. എന്നാല്‍, ചരിത്രത്തില്‍ തുരങ്കത്തെ കുറിച്ച് തെരഞ്ഞെങ്കിലും കൂടുതലായി യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ തുരങ്കത്തിന്റെ പ്രവേശന കവാടം കണ്ടെത്തിയെന്ന് ഗോയല്‍ പറഞ്ഞു. 

തുരങ്കത്തിന്റെ നിയമസഭക്കുള്ളില്‍ നിന്നുള്ള പ്രവേശന കവാടം മെട്രോ റെയില്‍ പദ്ധതികളും മലിനജല സംവിധാനങ്ങളും കാരണം തുരങ്കപാത തകര്‍ന്നതിനാല്‍ തുരങ്കത്തിനുള്ളില്‍ കൂടുതല്‍ ആഴത്തിലുള്ള പരിശോധനകള്‍ നടത്താന്‍ സാധിക്കില്ല. തുരങ്കത്തിന്റെ പുനരുദ്ധാരണം നടത്തി 2022 ആഗസ്റ്റ് 15ന് മുമ്പ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുമെന്ന് ഗോയല്‍ അറിയിച്ചു.    

News, National, India, New Delhi, History, British, Technology, Delhi: Mysterious tunnel reaching Red Fort discovered at Legislative Assembly, See pics


തൂക്കിലേറ്റാനായി ഉപയോഗിച്ച മുറി സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരമര്‍പിക്കാനുള്ള സ്ഥലമായി രൂപമാറ്റം വരുത്താനാണ് അധികൃതരുടെ തീരുമാനം. 'ഇവിടെ കഴുമരമുള്ള മുറിയെ കുറിച്ച് നമുക്കെല്ലാം അറിവുണ്ട്. പക്ഷെ അത് ഇതുവരെ തുറന്നിട്ടില്ല. എന്നാല്‍ ഇത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാണ്. ഞാന്‍ ആ മുറി തുറന്നുപരിശോധിക്കാന്‍ തീരുമാനിച്ചു. ആ മുറി സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരാഞ്ജലി അര്‍പിക്കാനുള്ള സ്മൃതികുടീരമാക്കി മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുകയാണ്- ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

Keywords: News, National, India, New Delhi, History, British, Technology, Delhi: Mysterious tunnel reaching Red Fort discovered at Legislative Assembly, See pics

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?