15കാരിയുമായി പരിചയം സ്ഥാപിച്ച് 75 പവന്‍ തട്ടിയെടുത്തതായി പരാതി; അമ്മയും മകനും അറസ്റ്റില്‍
ആറ്റിങ്ങല്‍: (www.kvartha.com 07.09.2021) 15കാരിയുമായി പരിചയം സ്ഥാപിച്ച് 75 പവന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ അമ്മയും മകനും അറസ്റ്റില്‍. മണമ്പൂര്‍ കവലയൂര്‍ എന്‍ എസ് ലാന്‍ഡില്‍ ഷിബിന്‍ (26), അമ്മ ഷാജില (52) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് തട്ടിപ്പിനിരയായത്.
സോഷ്യല്‍മീഡിയയിലൂടെ രണ്ട് വര്‍ഷം മുന്‍പാണ് ഷിബിന്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. സാമ്പത്തിക ബാധ്യതകള്‍ വിവരിച്ച് യുവാവ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നത് ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി കാര്യങ്ങള്‍ ചോദിച്ചറഞ്ഞു.
വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയില്‍ നിന്നു മനസിലാക്കിയ ഷിബിന്‍ അത് ആവശ്യപ്പെട്ടു. അലമാരയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം പെണ്‍കുട്ടി എത്തിച്ചു കൊടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പരിശോധനയില്‍ 9,80,000 രൂപ യുവാവിന്റെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെടുത്തു.
Keywords: News, Complaint, Kerala, Crime, Gold, Police, Complaint that 75 sovereign robbed; Mother and son arrested
Powered by Info News For You

Comments
Post a Comment