മഹാരാഷ്ട്ര റെയില്‍വെ സ്റ്റേഷനില്‍ 14കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍
മുംബൈ: (www.kvartha.com 12.09.2021) മഹാരാഷ്ട്രയിലെ ഉല്ലാസ് നഗര്‍ റെയില്‍വെ സ്റ്റേഷനില്‍ 14കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. 35കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച റെയില്‍വെ സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ റെയില്‍വെ കോടേഴ്‌സിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഭീഷണിപ്പെടുത്തി കൊണ്ടുപോയി പ്രതി പീഡിപ്പിച്ചുവെന്നാണ് പരാതി.
അതിക്രമത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ പ്രതി ഹാമര്‍ ഉപയോഗിച്ച് അടിച്ചതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ റെയില്‍വെ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Keywords: Mumbai, News, National, Crime, Complaint, Injured, Police, Girl, Molestation, Threatened, 14-year-old girl threatened and molested at Maharashtra railway station; One arrested
Powered by Info News For You

Comments
Post a Comment