കൂട്ടുകാരുമൊപ്പം കളിച്ചുകൊണ്ടിരിക്കെ ചെങ്കൽ ക്വാറിയിൽ വീണ് 12 വയസുകാരൻ മുങ്ങിമരിച്ചു

മംഗളുറു: (www.kasargodvartha.com 05.09.2021)ചെങ്കൽ ക്വാറിയിൽ വീണ് 12 വയസുകാരൻ മുങ്ങിമരിച്ചു. ബണ്ട് വാൾ താലൂകിലെ സ്വാദിഖിന്റെ മകൻ സവാദ് ആണ് മരിച്ചത്. ബരേക്കാട്ടെ ക്വാറിയിലാണ് അപകടം സംഭവിച്ചത്.

മഴയിൽ ക്വാറിയിൽ വെള്ളം നിറഞ്ഞിരുന്നു. ക്വാറിക്ക് സമീപത്തായി സവാദും കൂട്ടുകാരും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ കാല് വഴുതി സവാദ് ക്വാറിയിലേക്ക് വീഴുകയായിരുന്നുവെന്ന് കൂട്ടുകാർ പറഞ്ഞു. ഉടൻ ബാക്കിയുള്ള കുട്ടികൾ വീട്ടിലേക്ക് ഓടി വിവരം അറിയിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ ക്വാറിയിൽ നിന്ന് എടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

   
Mangalore, Karnataka, News, Top-Headlines, Accident, Death, Hospital, Govt.Hospital, Postmortem, 12 year old boy drowned after falling into laterite quarry.



അതേസമയം ക്വാറി അടയ്ക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. 20 അടിയിലേറെ താഴ്ചയാണ് ക്വാറിക്കുള്ളതെന്നാണ് റിപോർട്. ബണ്ട് വാൾ പൊലീസ് സബ് ഇൻസ്പെക്ടർ അവിനാഷ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.

കുട്ടിയുടെ മൃതദേഹം ബണ്ട് വാൾ സർകാർ ആശുപത്രിയിലെ പോസ്റ്റ് മോർടെത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Keywords: Mangalore, Karnataka, News, Top-Headlines, Accident, Death, Hospital, Govt.Hospital, Postmortem, 12 year old boy drowned after falling into laterite quarry.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?