ദീര്‍ഘകാല ആവശ്യം സാക്ഷാത്ക്കരിക്കുന്നു; വലിയപറമ്പ് പി എച് സി ആർദ്രം നിലവാരത്തിലേക്ക്; കാസർകോട് വികസന പാകേജിൽ 1.20 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി
കാസർകോട്: (www.kasargodvartha.com 25.09.2021) വലിയപറമ്പ് പ്രൈമറി ഹെല്‍ത് സെന്ററിൽ പുതിയ ബ്ലോക് നിര്‍മാണത്തിന് ഭരണാനുമതിയായി. ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ കാസർകോട് വികസന പാകേജിൽ ഉൾപെടുത്തി ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബ്ലോക് നിർമിക്കുന്നത്. പാകേജിൽ നിന്ന് 1.20 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്.
നിലവില്‍ പി എച് സിക്ക് മൂന്ന് കെട്ടിടങ്ങളാണ് ഉളളത്. അതില്‍ ഒന്നില്‍ കൊറോണ വാക്‌സിനേഷന്‍ സെന്ററും, മറ്റ് കെട്ടിടങ്ങളില്‍ ലബോറടറിയും ഫാര്‍മസിയും മെഡികല്‍ ഓഫീസര്‍ക്കായുളള മുറികളുമാണ് ഉളളത്. എന്നാല്‍ ഫാര്‍മസിയില്‍ ആവശ്യത്തിനുളള മരുന്നുകള്‍ സംഭരിച്ച് വെക്കുന്നതിനുളള സൗകര്യമോ, ജീവനക്കാര്‍ക്കും രോഗികള്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ തന്നെ ഇല്ലാത്ത സാഹചര്യത്തില്‍ സ്‌പെഷ്യല്‍ ബ്ലോക് നിര്‍മ്മാണം പൊതുജനങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ദീർഘകാല ആവശ്യമായിരുന്നു.
1.20 കോടി രൂപ അടങ്കലില്‍ നിര്‍മിക്കുന്ന ഇരുനില കെട്ടിടത്തില്‍ ഒന്നാം നിലയിലായി മൂന്ന് സ്റ്റാഫ് റൂമുകള്‍, ഹാള്‍, സര്‍ജികല്‍ റൂം, മെഡികല്‍ സ്റ്റോറേജ്, വെയ്റ്റിംഗ് റൂം, മൂന്ന് ശുചിമുറികള്‍ എന്നിവയും രണ്ടാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് മുറി, ശുചിമുറികള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉണ്ടാകും. എല്‍എസ്ജിഡി വകുപ്പ് എക്‌സി. എൻജിനീയർ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയില്‍ പുതിയ ബ്ലോക് നിര്‍മാണത്തോടൊപ്പം പ്രവേശന കവാടത്തിന്റെ നിര്‍മാണവും ഉള്‍പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ജനസൗഹൃദകരമായ ആരോഗ്യവിതരണ സംവിധാനം സൃഷ്ടിക്കുക എന്നതാണ് ആർദ്രം മിഷന്‍ ലക്ഷ്യമിടുന്നത്.
ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ചന്ദ് ഐഎഎസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസർകോട് വികസന പാകേജ് ജില്ലാതല കമിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പ്രവൃത്തി ഉടന്‍ ടെൻഡര്‍ ചെയത് ആരംഭിക്കുമെന്ന് കാസർകോട് വികസന പാകേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹന്‍ അറിയിച്ചു.
Keywords: Lasaragod, Kerala, News, Top-Headlines, Valiyaparamba, PHC, Development project, Health, Health-Department, Medical Store, Staff, District Collector, President, Rajmohan Unnithan, Administrative sanction given for project of 1.20 crore at Valiyaparambu PHC.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment