ആശങ്ക; സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചനകള്‍; കോഴിക്കോട്ട് ചികിത്സയിലായിരുന്ന 12കാരന്‍ മരിച്ചു
കോഴിക്കോട്: (www.kvartha.com 05.09.2021) സംസ്ഥാനത്ത് വീണ്ടും നിപ. കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന. നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 12കാരന്‍ മരിച്ചു. 2 ദിവസം മുമ്പാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മസ്തിഷ്‌ക ജ്വരത്തെയും ഛര്‍ദിയെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ സാമ്പിള്‍ പുനെയിലേക്ക് വിദഗ്ധ പരിശോധനക്കയച്ചപ്പോഴാണ് രോഗബാധ പുറത്തുവന്നതെന്നാണ് വിവരം. നേരത്തെ ഈ കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നതായാണ് വിവരം. പനി മാറാഞ്ഞതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മെഡികല്‍ കോളജില്‍ പ്രിന്‍സിപല്‍ ഡോക്ടര്‍മാരുടെ അടിയന്തിര സൂം മീറ്റിംഗ് വിളിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെയോ ജില്ല ഭരണകൂടത്തിന്റെയോ വിശദീകരണം പുറത്തുവന്നിട്ടില്ല. അതേസമയം, ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഞായറാഴ്ച കോഴിക്കോട്ടെത്തുമെന്നാണ് വിവരം.
2018 മേയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ റിപോര്‍ട് ചെയ്തത്. തുടര്‍ന്ന് വൈറസ് ബാധയേറ്റ് 17 പേരാണ് മരിച്ചത്. പഴംതീനി വവ്വാലുകളില്‍നിന്നാണ് രോഗം മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് പിന്നീട് കണ്ടെത്തിയത്.
2019 ജൂണില്‍ കൊച്ചിയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചിരുന്നു. 23 കാരനായ വിദ്യാര്‍ഥിക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്.
Powered by Info News For You

Comments
Post a Comment