ഫെയ്‌സ്ബുകിലൂടെ പരിചയം, പിന്നീട് പ്രണയം നടിച്ച് യുവാവില്‍നിന്നു 11 ലക്ഷം രൂപ തട്ടിയെടുത്തു; യുവതിയും ഭര്‍ത്താവും പിടിയില്‍

പന്തളം: (www.kvartha.com 23.09.2021) ഫെയ്‌സ്ബുകിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചു യുവാവില്‍ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതിയും, തട്ടിപ്പിനു കൂട്ടുനിന്ന ഭര്‍ത്താവും അറസ്റ്റില്‍. കുളനട സ്വദേശിയുടെ പരാതിയിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വതി ടി പിള്ള (31), ഭര്‍ത്താവ് സുനില്‍ ലാല്‍ (43) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Woman and husband arrested cheating case, Pathanamthitta, News, Facebook, Woman, Arrested, Cheating, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

2020 ഏപ്രിലിലാണ് പരാതിക്കാരനായ യുവാവുമായി യുവതി ഫെയ്‌സ്ബുകിലൂടെ പരിചയപ്പെടുന്നത്. അവിവാഹിതയാണെന്നും പുത്തൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നുമായിരുന്നു യുവാവിനോട് പറഞ്ഞത്. എസ്എന്‍ പുരത്ത് സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നും പറഞ്ഞു.

പരിചയം പ്രണയമായി വളര്‍ന്നതോടെ വിവാഹ സന്നദ്ധത അറിയിച്ച പാര്‍വതി യുവാവില്‍നിന്നു പണം ആവശ്യപ്പെട്ടു. 10 വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു പോയെന്നും വസ്തുസംബന്ധമായ കേസിന്റെ ആവശ്യത്തിനു പണം വേണമെന്നും പറഞ്ഞു. പിന്നീട് ചികിത്സയുടെ പേരിലും പണം ചോദിച്ചു. ഇങ്ങനെ പലവട്ടമായി യുവാവ് ബാങ്ക് വഴിയും മറ്റും 11,07,975 ലക്ഷം രൂപ നല്‍കി. പാര്‍വതിയുടെ യാത്രാ ആവശ്യത്തിനായി കാര്‍ വാടകയ്ക്കെടുത്തു നല്‍കിയതിന് 8,000 രൂപയും ചെലവഴിച്ചു.

എന്നാല്‍ പിന്നീട് വിവാഹത്തിന്റെ കാര്യം സംസാരിക്കുമ്പോള്‍ പാര്‍വതി ഒഴിഞ്ഞു മാറിത്തുടങ്ങിയതോടെയാണ് യുവാവിന് സംശയം തോന്നി തുടങ്ങിയത്. വിവരം അന്വേഷിക്കാന്‍ പാര്‍വതിയുടെ പൂത്തൂരിലെ വീട്ടിലെത്തുകയും ചെയ്തു. അപ്പോഴാണ് സുനില്‍ ലാല്‍ ഭര്‍ത്താവാണെന്നും ഇവര്‍ക്ക് കുട്ടിയുണ്ടെന്നുമുള്ള കാര്യം അറിഞ്ഞത്.

തുടര്‍ന്നു പന്തളം പൊലീസില്‍ പരാതി നല്‍കി. എസ് എച്ച് ഒ എസ് ശ്രീകുമാര്‍, എസ്ഐ ടികെ വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Keywords: Woman and husband arrested cheating case, Pathanamthitta, News, Facebook, Woman, Arrested, Cheating, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?