പട്ടാപ്പകല്‍ 11കാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
കല്‍പറ്റ: (www.kvartha.com 04.09.2021) പട്ടാപ്പകല്‍ വിദ്യാര്‍ഥിയായ 11കാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. കമ്പളക്കാട് ഉസ്താദ് നഗറിലാണ് സംഭവം. കറുത്ത മാരുതി ഒമിനി വാനില്‍ വന്ന രണ്ടംഗസംഘമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഭയന്ന് കുതറിയോടിയതോടെ രണ്ടംഗസംഘം കാറെടുത്ത് രക്ഷപ്പെട്ടുവെന്നും കുട്ടി പറയുന്നു. കൂടാതെ കാറിന്റെ ഗ്ലാസുകളെല്ലാം ചണ ചാക്കുകള്‍ കൊണ്ട് മറച്ചിരുന്നതായും കുട്ടി പറയുന്നുണ്ട്.
ടൗണില്‍ നിന്നും ഉസ്താദ് നഗറിലേക്ക് ഇറങ്ങുന്ന റോഡിന് തുടക്കത്തിലുള്ള ഇറക്കത്തില്‍ വച്ച് കൈയില്‍ പച്ചകുത്തിയ ഒരാള്‍ കൈയില്‍ പിടിച്ചു വലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചു എന്ന് വിദ്യാര്‍ഥി പറഞ്ഞു. തുടര്‍ന്ന് കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം വീട്ടുകാരറിയുന്നത്. കമ്പളക്കട് പൊലീസും സ്പെഷല്‍ ബ്രാഞ്ചും, സംഭവം നടന്ന സ്ഥലത്തുള്ള ബാര്‍ബര്‍ ഷോപിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Crime, Student, Kidnap, Police, Complaint, Complaint that tried to kidnap 11-year-old
Powered by Info News For You

Comments
Post a Comment