നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ അമ്മയും മകളും ഉള്‍പെടെ മൂന്നു സ്ത്രീകള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കിയശേഷം കവര്‍ച്ച; 10 പവന്‍ സ്വര്‍ണവും, മൊബൈല്‍ഫോണുകളും നഷ്ടപ്പെട്ടു

തിരുവനന്തപുരം: (www.kvartha.com 12.09.2021) നിസാമുദ്ദീന്‍-തിരുവനന്തപുരം എക്സ്പ്രസില്‍ അമ്മയും മകളും ഉള്‍പെടെ മൂന്നു സ്ത്രീകള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കിയശേഷം വന്‍ കവര്‍ച്ച. ഇവരില്‍നിന്ന് പത്ത് പവനോളം സ്വര്‍ണവും രണ്ട് മൊബൈല്‍ഫോണുകളുമാണ് കവര്‍ന്നത്. അബോധാവസ്ഥയില്‍ ട്രെയിനില്‍ കണ്ടെത്തിയ മൂന്ന് സ്ത്രീകളെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Robbery in Nizamudheen Trivandrum express; Three women hospitalized, Thiruvananthapuram, News, Robbery, Mobile Phone, Gold, Police, Probe, Kerala

നിസാമുദ്ദീന്‍-തിരുവനന്തപുരം എക്സ്പ്രസ് ഞായറാഴ്ച രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയതോടെയാണ് കവര്‍ച്ച നടന്നവിവരം പുറംലോകമറിയുന്നത്. ട്രെയിനില്‍ മൂന്ന് സ്ത്രീകളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതോടെ പൊലീസും അധികൃതരും ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തിരുവല്ല സ്വദേശി രാജലക്ഷ്മി, മകള്‍ ഐശ്വര്യ, ആലുവ സ്വദേശി കൗസല്യ എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ബോധം വീണ്ടെടുത്തതോടെയാണ് കവര്‍ച്ച നടന്നതായുള്ള വിവരം സ്ഥിരീകരിച്ചത്. മൂന്നു പേര്‍ക്കും ബോധം തിരിച്ചുകിട്ടിയത് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ്.

രാവിലെ യാത്രക്കാര്‍ ഇറങ്ങിയ ശേഷം ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് അമ്മയേയും മകളേയും ബോധരഹിതരായ നിലയില്‍ കണ്ടെത്തിയത്. വിജയകുമാരിയെ പൊലീസ് വിളിച്ചെണീപ്പിച്ചപ്പോള്‍ ആണ് കൊള്ളവിവരം പുറത്തറിയുന്നത്. ആര്‍പിഎഫ് തൈക്കാട് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതോടെ മകള്‍ക്ക് ബോധം തെളിഞ്ഞു. എന്നാല്‍ ഇവര്‍ ഇപ്പോഴും അര്‍ധബോധാവസ്ഥയിലാണുള്ളത്. ഇരുവരേയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

രാജലക്ഷ്മിയും മകളും ഒരു കോച്ചിലാണുണ്ടായിരുന്നത്. കൗസല്യ മറ്റൊരു കോച്ചിലായിരുന്നു. രാജലക്ഷ്മിയുടെ ബാഗുകളില്‍നിന്ന് പത്ത് പവന്റെ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് മോഷണം പോയത്. കൗസല്യയുടെ സ്വര്‍ണക്കമ്മലുകളും നഷ്ടപ്പെട്ടു.

ഡെല്‍ഹിയില്‍ താമസിക്കുന്ന രാജലക്ഷ്മിയും മകളും ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് നാട്ടിലേക്ക് തിരിച്ചത്. ഇരുവരും കായംകുളം സ്റ്റേഷനിലാണ് ഇറങ്ങേണ്ടിയിരുന്നത്. ഡെല്‍ഹിയില്‍നിന്ന് ട്രെയിനില്‍ കയറിയ കൗസല്യ ആലുവയിലേക്കാണ് ടികെറ്റെടുത്തിരുന്നത്. എന്നാല്‍ മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം കഴിച്ച് മൂവരും ബോധരഹിതരാവുകയായിരുന്നു.

സേലത്തിനും കോയമ്പത്തൂരിനും ഇടയ്ക്കുവെച്ചാണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. സേലത്തുനിന്ന് ഭക്ഷണം വാങ്ങികഴിച്ചതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനുശേഷമാണ് മയക്കമുണ്ടായതെന്നും പറഞ്ഞു. മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയവര്‍ തന്നെ പിന്നീട് മോഷണം നടത്തിയിട്ടുണ്ടാകുമെന്നാണ് നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിനില്‍ പൊലീസ് സാന്നിധ്യമുണ്ടായിരുന്നില്ലെന്നാണ് സൂചന.

Keywords: Robbery in Nizamudheen Trivandrum express;  Three women hospitalized, Thiruvananthapuram, News, Robbery, Mobile Phone, Gold, Police, Probe, Kerala.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?